മെൽബണിലും പരാജയമായതോടെ ഇന്ത്യൻ നായകൻ രോഹിത് ശർമ നേരിടുന്നത് സമാനതകളില്ലാത്ത വിമർശനമാണ്. താരം കരിയർ അവസാനിക്കേണ്ട സമയം അതിക്രമിച്ചെന്നാണ് മുൻതാരങ്ങളും വിമർശകരും അലമുറയിടുന്നത്. ഇതിനിടെ ചർച്ചകൾക്ക് ചൂടുപിടിപ്പിച്ച് ഇന്ത്യയുടെ മുഖ്യ സെലക്ടർ അജിത് അഗാർക്കറും ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നിയും ഓസ്ട്രേലിയയിലെത്തി.
ഇതോടെ താരം മെൽബൺ ടെസ്റ്റോടെ കരിയർ അവസാനിപ്പിക്കുമെന്ന് ഒരു വിഭാഗം പറയുന്നു. എന്നാൽ പരമ്പരയ്‌ക്ക് ശേഷമേ താരം കളി മതിയാക്കൂ എന്ന് പറയുന്നവരും ചുരുക്കമല്ല. എട്ട് ടെസ്റ്റിൽ നിന്ന് 155 റൺസാണ് സമ്പാദ്യം. അവസാന നാല് ഇന്നിംഗ്സുകളിൽ നിന്ന് 22 റൺസാണ് രോഹിത് നേടിയത്.
ബാറ്റിംഗിലെയും ക്യാപ്റ്റൻ സിയിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ രോഹിത്തിന്റെ ഭാവിയെക്കുറിച്ച് അജിത് അഗാർക്കർ നായകനുമായി സംസാരിക്കുമെന്നാണ് സൂചന. ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ യോഗ്യ നേടിയില്ലെങ്കിൽ രോഹിത് പടിയിറങ്ങുമെന്നാണ് വിദഗ്ധരുടെ വാദം. 37-കാരനെതിരെ ആദ്യം രംഗത്തുവന്നത് മുൻ താരം സുനിൽ ഗവാസ്കറാണ്. ബാറ്റിംഗിൽ പൊസിഷൻ മാറിയിട്ടും രോഹിത് ശർമയ്‌ക്ക് ഫോം കണ്ടെത്താനായിരുന്നില്ല. നാട്ടിൽ ന്യൂസിലൻഡിനോടെറ്റ നാണംകെട്ട തോൽവിയും രോഹിത്തിലെ നായകന്റെ ശക്തി ക്ഷയിക്കുന്നതാണ് കാട്ടിയത്.