ഒമാനില്‍ പ്ലാസ്റ്റിക് സഞ്ചികളുടെയും ബാഗുകളുടെയും നിരോധനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. ജനുവരി ഒന്ന് മുതല്‍ ഒൻപത് മേഖലകളില്‍ കൂടി പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗ വിലക്ക് പ്രാബല്യത്തില്‍ വരും.നിയമ ലംഘകര്‍ക്ക് 1,000 റിയാല്‍ വരെ പിഴ ശിക്ഷ ലഭിക്കും.
ഒമാനില്‍ പ്ലാസ്റ്റിക് സഞ്ചികളുടെ ആദ്യഘട്ട നിരോധനം ആരോഗ്യ സ്ഥാപനങ്ങളിൽ ജൂലായ് ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിരുന്നു.ഫാർമസികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവയിലാണ് പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുള്ളത്. ഇതിന് പുറമേ ജനുവരി ഒന്ന് മുതല്‍ ഒൻപത് മേഖലകളില്‍ കൂടി പ്ലാസ്റ്റിക് സഞ്ചികൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു.
വസ്ത്രശാലകൾ , തയ്യൽ കടകൾ, കണ്ണട ഷോപ്പുകൾ , മൊബൈല്‍ ഷോപ്പുകൾ തുടങ്ങിയ ഇടങ്ങളിലാണ് പ്ലാസ്റ്റിക് സഞ്ചികൾക്ക് നിരോധനം വരുന്നത്.നിയമ ലംഘകര്‍ക്ക് 50 റിയാല്‍ മുതല്‍ 1,000 റിയാല്‍ വരെ പിഴ ശിക്ഷ ലഭിക്കും. കുറ്റം ആവര്‍ത്തിക്കുന്നവരുടെ മേല്‍ പിഴ ഇരട്ടിയാകും.ഘട്ടം ഘട്ടമായാണ് ഒമാനില്‍ പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കുന്നത്. 2027 ജൂലൈ ഒന്നോടെ പൂര്‍ണമായും പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകള്‍ ഇല്ലാത്ത രാജ്യമായി ഒമാന്‍ മാറും.