FIRലെ മോശം ഭാഷ; അപലപിച്ച് കോടതി; 25 ലക്ഷം രൂപ പെൺകുട്ടിക്ക് നൽകണം, പഠനചെലവ് സർവകലാശാല വഹിക്കണം; കേസ് അന്വേഷിക്കേണ്ടത് 3 വനിതാ IPS ഉദ്യോഗസ്ഥർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

FIRലെ മോശം ഭാഷ; അപലപിച്ച് കോടതി; 25 ലക്ഷം രൂപ പെൺകുട്ടിക്ക് നൽകണം, പഠനചെലവ് സർവകലാശാല വഹിക്കണം; കേസ് അന്വേഷിക്കേണ്ടത് 3 വനിതാ IPS ഉദ്യോഗസ്ഥർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2024, 03:39 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: അണ്ണാ സർവകലാശാലയിലെ പീഡനക്കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. മൂന്ന് മുതിർന്ന വനിതാ IPS ഉദ്യോ​ഗസ്ഥർ സംഘത്തിലുണ്ട്. കേസിന്റെ എഫ്ഐആർ ചോർന്നത് സംബന്ധിച്ച് പ്രത്യേക അന്വേഷണം നടക്കണമെന്നും മദ്രാസ് ഹൈക്കോടതി അറിയിച്ചു.

ചെന്നൈ പൊലീസിനും ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർക്കും അണ്ണാ സർവകലാശാലയ്‌ക്കുമെതിരെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. എഫ്ഐആർ തയ്യാറാക്കിയത് മുതൽ എല്ലാ കാര്യങ്ങളിലും പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും FIRൽ ഉപയോ​ഗിച്ചിരിക്കുന്ന ഭാഷ ഞെട്ടിപ്പിക്കുന്നതും അപലപനീയവുമാണെന്നും കോടതി നിരീക്ഷിച്ചു.

വനിതാ പൊലീസുദ്യോ​ഗസ്ഥർ അടങ്ങുന്ന സ്റ്റേഷനിലാണ് FIR തയ്യാറാക്കിയിരിക്കുന്നത്. ”സഭ്യമല്ലാത്ത വസ്ത്രം ധരിച്ച് പുരുഷസുഹൃത്തിനൊപ്പം രാത്രി വൈകി പുറത്ത് നിന്നു” തുടങ്ങിയ പരാമർശങ്ങൾ എഫ്ഐആറിലുണ്ട്. ഇത് പെൺകുട്ടിയുടെ അന്തസ്സിനെ ഹനിക്കുന്നതാണ്. ഇത്തരമൊരു ഭാഷയിൽ എഫ്ഐആർ തയ്യാറാക്കുന്നത് എങ്ങനെയാണെന്നും മദ്രാസ് ഹൈക്കോടതി ചോ​ദിച്ചു. FIR ചോർച്ചയിൽ ഇടക്കാല നഷ്ടപരിഹാരമായി 25 ലക്ഷം രൂപ പെൺകുട്ടിക്ക് നൽകണം. വീഴ്ച വരുത്തിയവരിൽ നിന്നുതന്നെ ഈ തുക ഈടാക്കണമെന്നും കോടതി നിർദേശിച്ചു.

അന്വേഷണവുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണർ നടത്തിയ വാർത്താസമ്മേളനത്തിൽ ”ഒരു പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും ഈ കേസിൽ മറ്റ് പ്രതികളില്ലെന്നും” പരാമർശിച്ചത് അന്വേഷണത്തെ മുൻവിധിയോടെ സമീപിക്കുന്നതിന് തുല്യമാണ്. ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയില്ലാതെ കമ്മീഷണർ വാർത്താസമ്മേളനം നടത്തിയത് ചട്ടലംഘനമാണോയെന്ന് പരിശോധിച്ച് നടപടിയെടുക്കണമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.

പെൺകുട്ടിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ അണ്ണാ സർവകലാശാലയുടെ ഭാ​ഗത്ത് നിന്ന് ​ഗുരുതരമായ വീഴ്ചകളാണ് സംഭവിച്ചിരിക്കുന്നത്. സർവകലാശാല അധികൃതർ പെൺകുട്ടിക്ക് കൗൺസിലിം​ഗ് നൽകണം. രണ്ടാം വർഷ വിദ്യാർത്ഥിയായ പെൺകുട്ടിയുടെ തുടർന്നുള്ള പഠനചെലവ് (ഹോസ്റ്റൽ ഫീസ് ഉൾപ്പടെ) പൂർണമായും സർവകലാശാല ഏറ്റെടുക്കണം. പെൺകുട്ടിയുടെയും കുടുംബത്തിന്റെയും ഇനിയുള്ള സുരക്ഷ ഉറപ്പാക്കേണ്ടത് ഡിജിപിയുടെ ചുമതലയാണെന്നും കോടതി നിർദേശിച്ചു.

Tags: madras high courtFIRAnna UniversityAnna University Sexual Assault
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies