ഹനീഫ് അദേനി സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ മാസ് വേഷത്തിലെത്തിയ ചിത്രം മാർക്കോയെ പ്രശംസിച്ച് സംവിധായകൻ രാം ഗോപാൽ വർമ. മലയാളത്തിന് പിന്നാലെ ഹിന്ദിയിലും ബോക്സോഫിസിൽ കുതിക്കുകയാണ് മാർക്കോ. ഹിന്ദിയിൽ 350 സ്ക്രീനുകളിലാണ് പ്രദർശനം തുടരുന്നത്. ഇതിനിടെയാണ് മാർക്കോയെ പ്രശംസിച്ചുകൊണ്ടുള്ള രാം ഗോപാൽ വർമയുടെ പോസ്റ്റ് ശ്രദ്ധേയമാവുന്നത്.
മാർക്കോ സിനിമയ്‌ക്ക് ലഭിക്കുന്നത് പോലെ ഇത്രയ്‌ക്കും ഞെട്ടിക്കുന്ന പ്രതികരണങ്ങൾ മറ്റൊരു സിനിമയ്‌ക്കും താൻ കേട്ടിട്ടില്ലെന്ന് രാം ഗോപാൽ വർമ എക്സിൽ കുറിച്ചു.”ചിത്രം കാണാൻ ഞാൻ അക്ഷമനായി കാത്തിരിക്കുകയാണ്. ഉണ്ണി മുകുന്ദൻ എന്നെ കൊല്ലില്ലെന്ന് വിശ്വസിക്കുന്നു” -എന്ന് രാം ഗോപാൽ വർമ എക്സിൽ കുറിച്ചു.
Never heard MORE SHOCKING PRAISE for ANY FILM more than #Marco film ..DYING TO SEE IT , and I hope I too won’t get killed by @Iamunnimukundan 🙏🏻🙏🏻🙏🏻💪💪💪
— Ram Gopal Varma (@RGVzoomin) December 28, 2024
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ 50 കോടിയിലധികമാണ് മാർക്കോ നേടിയത്. ചുരുങ്ങിയ ദിവസം കൊണ്ട് മാർക്കോ 100 കോടി ക്ലബിൽ ഇടംനേടുമെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷമിറങ്ങിയ ആക്ഷൻ ചിത്രങ്ങളിലൊന്നായ ‘KILL’ 47 കോടിയാണ് ആഗോളതലത്തിൽ നേടിയത്. എന്നാൽ വെറും അഞ്ച് ദിവസം കൊണ്ട് ഈ കണക്കുകളെ മറികടന്ന് മുന്നേറുകയാണ് മാർക്കോ.