മറാത്തി നടി ഊർമിള കോത്താര സഞ്ചരിച്ചിരുന്നു കാർ പാഞ്ഞു കയറി മെട്രോ തൊഴിലാളിക്ക് ദാരുണാന്ത്യം. മുംബൈ കണ്ഡിവാലിയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. പോയിസർ മെട്രോ സ്റ്റേഷനിൽ ജോലിയിലായിരുന്ന തൊഴിലാളികളെയാണ് ഇടിച്ചുത്തെറിപ്പിച്ചത്. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഡ്രൈവറുടെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണം.
നടി സഞ്ചരിച്ച കാർ രണ്ടു മെട്രോ തൊഴിലാളികളെയാണ് ഇടിച്ചുത്തെറിപ്പിച്ചത്. ഇതിൽ ഒരാൾ മരിച്ചു. മറ്റൊരാൾ ഗുരുതരാവസ്ഥയിലാണ്. അവർ ഒരു ഷൂട്ടിംഗിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഡ്രൈവർക്ക് കാറിന്റെ നിയന്ത്രണം നഷ്ടമായതെന്നാണ് പ്രാഥമിക നിഗമനം.
നടിക്കും ഡ്രൈവർക്കും പരിക്കുകളുണ്ട്. എയർബാഗ് പുറത്തുവന്നതാണ് ഇരുവരെയും രക്ഷിച്ചത്. ഇരുവരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നും സമതാ നഗർ പൊലീസ് അറിയിച്ചു. ഹ്യുണ്ടായിയുടെ വെർണ എന്ന കാറാണ് അപകടത്തിൽപെട്ടത്. കാറിന്റ മുൻ ഭാഗം പൂർണമായി തകർന്നിട്ടുണ്ട്. പൊലീസ് ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. നടനും സംവിധായകനുമായ ആദിനാഥ് കോത്താരയുടെ ഭാര്യയാണ് ഊർമിള.















