ഗവർണറോട് സംസ്ഥാന സർക്കാർ കാണിച്ചത് അനാദരവ്; മന്ത്രിസഭയുടെ ഒരു പ്രതിനിധി പോലും എത്തിയില്ല: വി. മുരളീധരൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗവർണറോട് സംസ്ഥാന സർക്കാർ കാണിച്ചത് അനാദരവ്; മന്ത്രിസഭയുടെ ഒരു പ്രതിനിധി പോലും എത്തിയില്ല: വി. മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2024, 05:34 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മ​ദ് ഖാനോട് സംസ്ഥാന സർക്കാർ കാണിച്ചത് അനാദരവെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളത്തിന്റെ ചുമതലയൊഴിഞ്ഞ് ബിഹാറിലേക്ക് പോകുന്ന ഗവർണറെ യാത്ര അയക്കാൻ സർക്കാർ പ്രതിനിധികൾ എത്തിയില്ലെന്നും കേരളത്തിന്റെ ആതിഥ്യമര്യാദയ്‌ക്ക് വിരുദ്ധമായ പ്രവൃത്തിയാണ് സർക്കാർ കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആതിഥ്യമര്യാദയുടെ പേരിൽ ലോകം മുഴുവൻ അറിയപ്പെടുന്ന നാടാണ് കേരളം. മുഖ്യമന്ത്രി തിരുവനന്തപുരത്തുണ്ടായിട്ടും ​ഗവർണറെ യാത്ര അയക്കാൻ ചെല്ലുകയോ അതിന് മുൻപ് കൂടിക്കാഴ്ച നടത്തുകയോ ചെയ്തില്ല. മന്ത്രിസഭയുടെ പ്രതിനിധിയായി ഒരാളുപോലും പോയില്ല. കേരളത്തിന്റെ ആതിഥ്യമര്യാദയുടെ പാരമ്പര്യത്തിന് വിരുദ്ധമായ സമീപനമാണിത്. ആരിഫ് മുഹമ്മദ് ഖാനോട് സിപിഎമ്മിനുള്ള വിരോധത്തിന്റെ കാരണം വ്യക്തമാണ്. ഭരണഘടനയ്‌ക്ക് അനുസൃതമായി കഴിഞ്ഞ അഞ്ചുവർഷക്കാലം പ്രവർത്തിച്ച വ്യക്തിയായിരുന്നു ​ഗവർണർ. സർവകലാശാലകളിലെ അഴിമതി ഇല്ലാതാക്കാൻ അദ്ദേഹം പരിശ്രമിച്ചു. മാർക്സിസ്റ്റ് പാർട്ടിയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി ജനാധിപത്യത്തെ സംരക്ഷിക്കാൻ പ്രവർത്തിച്ചു. എങ്കിലും ആരിഫ് മുഹമ്മദ് ഖാൻ കേരളത്തോട് വിടപറഞ്ഞ് പോകുമ്പോൾ ഒരു സാമാന്യ മര്യാദ എന്ന നിലയിൽ ​മുഖ്യമന്ത്രിയും മന്ത്രിമാരും അദ്ദേഹത്തെ യാത്രയയക്കാൻ എത്തേണ്ടതായിരുന്നു എന്നാണ് കേരളത്തിന്റെ പൊതുമനസാക്ഷിയുടെ അഭിപ്രായം.

കേരളത്തിൽ ദുഃഖാചരണം നിലനിൽക്കുന്നതിനാൽ ഔപചാരിക യാത്രയയപ്പ് ഉണ്ടാകില്ലെന്ന് തനിക്കറിയാം. ഈ സാഹചര്യത്തിൽ ​ഗവർണർ യാത്രയയക്കാൻ ഒരു മന്ത്രിക്കെങ്കിലും വരാമായിരുന്നു. കേരളത്തിന്റെയും ഭരണഘടനയുടേയും താത്പര്യങ്ങൾ ഉയർത്തിപ്പിടിച്ച ​ഗവർണർ എന്ന നിലയിൽ ആരിഫ് മുഹമ്മദ് ഖാൻ കേരളജനതയുടെ മനസിൽ എന്നുമുണ്ടാകും. സംസ്ഥാന സർക്കാർ നന്ദി പ്രകടിപ്പിച്ചില്ലെങ്കിലും കേരളത്തിന്റെ ജനങ്ങളുടെ പേരിൽ താൻ നന്ദി പറയുകയാണെന്നും കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കുവേണ്ടിയും ഗവർണറോട് കൃതജ്ഞത രേഖപ്പെടുത്തുന്നുവെന്നും വി. മുരളീധരൻ പറഞ്ഞു.

Tags: v.muraleedharanKerala GovernorArif Mohammed Khan
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies