മെൽബൺ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ തോൽവി ഒഴിവാക്കാൻ ഇന്ത്യയുടെ പൊരുതുന്നു. ഇന്ന് തുടക്കത്തിലെ ഓസ്ട്രേലിയയുടെ ശേഷിക്കുന്ന വിക്കറ്റും ബുമ്ര പിഴുതു. 41 റൺസെടുത്ത നഥാൻ ലിയോണിനെ പുറത്താക്കി ബുമ്ര അഞ്ചു വിക്കറ്റ് തികച്ചു. 339 വിജലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. ക്യാപ്റ്റൻ രോഹിത് ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. 9 റൺസായിരുന്നു സമ്പാദ്യം. വൺഡൗണായി വന്ന കെ.എൽ രാഹുൽ ഡക്കായി നാലാമനായി ക്രീസിലെത്തിയ കോലി പതിവ് ശൈലിയിൽ പുറത്തായി.
5 റൺസുമായാണ് വിരാട് കൂടാരം കയറിയത്. ഇതോടെ ഇന്ത്യ 33/3 എന്ന നിലയിൽ തകർന്നു. അതേസമയം ഓപ്പണർ ജയ്സ്വാൾ ഒരറ്റത്ത് ഉറച്ച് നിന്ന് ഇന്നിംഗ്സ് മുന്നോട്ട് നയിച്ചതോടെ ഇന്ത്യ പ്രതിസന്ധി അതിജീവിച്ചു. 69 റൺസുമായി യശസ്വിയും 28 റൺസുമായി ഋഷഭ് പന്തുമാണ് ക്രീസിൽ. ഇരുവരും ചേർന്ന് 79 റൺസിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. ഈ പാർട്ണർഷിപ്പ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കാെണ്ടുവരികെയായിരുന്നു. നിലവിൽ 112/3 എന്ന നിലയിലാണ് ഇന്ത്യ. മിച്ചൽ സ്റ്റാർക്കിനും പാറ്റ് കമിൻസിനുമാണ് വിക്കറ്റുകൾ.