തിരുവനന്തപുരം: ട്യൂഷൻ പഠിക്കാനെത്തിയ കുട്ടിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകന് 111 വർഷം തടവ്. തിരുവനന്തപുരം പോക്സോ അതിവേഗ കോടതിയാണ് ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമേ 1,05,000 രൂപ പിഴയുമൊടുക്കണം. 2019ലാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം ഫോർട്ട് പൊലീസാണ് കേസെടുത്തത്. ട്യൂഷൻ ക്ലാസിലെത്തിയ കുട്ടിയെ അദ്ധ്യാപകൻ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തെന്നാണ് കേസ്. ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മനോജിനെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ കോടതി ശിക്ഷിച്ചത്.