പുതിയ പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും തുടക്കം; ഭാരതീയർക്ക് പുതുവർഷ ആശംസകൾ നേർന്ന് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുതിയ പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും തുടക്കം; ഭാരതീയർക്ക് പുതുവർഷ ആശംസകൾ നേർന്ന് രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2024, 10:34 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി; എല്ലാ ഭാരതീയർക്കും പുതുവർഷ ആശംസകൾ നേർന്ന് രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും. രാജ്യത്തും വിദേശത്തും താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും പുതുവർഷ ആശംസകൾ നേരുന്നതായി രാഷ്‌ട്രപതി ദ്രൗപദി മുർമു പറഞ്ഞു. പുതിയ വർഷം പുതിയ പ്രതീക്ഷകളുടെയും സ്വപ്‌നങ്ങളുടെയും പുതിയ അഭിലാഷങ്ങളുടെയും തുടക്കമാകട്ടെയെന്ന് രാഷ്‌ട്രപതി ആശംസിച്ചു.

നമ്മുടെ ആഗ്രഹങ്ങൾ നിറവേറ്റാനായി നവ ഊർജ്ജത്തോടെ മുന്നോട്ടു കുതിക്കാനുള്ള അവസരം കൂടിയാണ് പുതുവർഷം നൽകുന്നതെന്ന് രാഷ്‌ട്രപതി ഓർമ്മിപ്പിച്ചു. പുതുവർഷത്തെ സന്തോഷത്തോടെയും ആവേശത്തോടെയും വരവേൽക്കാമെന്നും രാജ്യത്തെ ഐക്യത്തിന്റെയും മികവിന്റെയും പാതയിലൂടെ മുന്നോട്ടുനയിക്കാമെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.

വികസിത് ഭാരതം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്ന ഘട്ടത്തിൽ നമ്മുടെ ഭരണഘടനാ നിർമാതാക്കളുടെ ലക്ഷ്യം സാക്ഷാത്കരിക്കാൻ വേണ്ടി സ്വയം സമർപ്പിക്കേണ്ട സമയമാണിതെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ ആശംസാ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

സാമൂഹികസൗഹാർദ്ദവും സ്വാശ്രയത്വവും പൗരധർമ്മവും സംബന്ധിച്ച നമ്മുടെ പ്രതിജ്ഞ പുതുക്കേണ്ട സമയമാണ് പുതുവർഷമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യയുടെ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന സുസ്ഥിര ഭാവി കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധതയാണ് വേണ്ടതെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.

രാജ്യത്തെ മുന്നിലെത്തിക്കാനായി നിശ്ചയദാർഢ്യത്തോടെ ജനാധിപത്യമൂല്യങ്ങളെ മുറുകെപ്പിടിച്ച് മുന്നേറാമെന്ന് പറഞ്ഞാണ് ജഗ്ദീപ് ധൻകർ ആശംസാ സന്ദേശം അവസാനിപ്പിക്കുന്നത്.

Tags: Droupadi Murmuദ്രൗപദി മുർമുരാഷ്ട്രപതി ദ്രൗപദി മുർമുNew Year 2025വികസിത് ഭാരതംഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർViksit Bharat' at 2047president of indiaVice President
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies