തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ആലപ്പുഴ ജിംഖാനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. നസ്ലെൻ, ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവർ ഉൾപ്പെട്ട പോസ്റ്ററാണ് പുറത്തുവന്നത്. ശാരീരികമായ വലിയൊരു രൂപമാറ്റം നടത്തിയാണ് മൂവരും ചിത്രത്തിലെത്തുന്നതെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റർ. കോമഡി സ്പോർട്സ് ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തിൽ ആക്ഷന് വളരെയേറെ പ്രത്യേകതയുണ്ട്. ബോക്സിംഗ് ഉൾപ്പടെയുള്ള ചിത്രത്തിൽ പ്രധാന ഘടകമാണ്.
പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അനഘ രവി , സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയത് രതീഷ് രവിയാണ്. ജിംഷി ഖാലിദാണ് ഛായഗ്രഹണം നിർവഹിക്കുന്നത്.
#AlappuzhaGymkhana First Look🔥
Stars : Naslen – Lukman
Music : Vishnu Vijay (Ambili)
Direction: Khalid Rahman (Thallumaala)Shooting On Progress!! pic.twitter.com/4W7Lyz1zcz
— Saloon Kada Shanmugam (@saloon_kada) January 1, 2025