ചെന്നൈ : അറസ്റ്റ് ചെയ്യപ്പെട്ടത് ബിജെപി വനിതാ നേതാക്കളോട് തമിഴ്നാട് പോലീസ് അങ്ങേയറ്റം അപമര്യാദയായി പെരുമാറിയെന്ന് പരാതി.
അണ്ണാ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയോടുള്ള ക്രൂര പീഡനത്തിൽ പ്രതിഷേധിച്ച് നിരോധനാജ്ഞ ലംഘിച്ച് മധുരയിൽ പ്രകടനം നടത്തിയ ബിജെപി നേതാവും നടിയുമായ ഖുഷ്ബു ഉൾപ്പെടെയുള്ള നൂറോളം സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ആടുകൾക്കൊപ്പമാണ് പാർപ്പിച്ചത്.
ആടുകളെ വളർത്താനായി വാടകയ്ക്കെടുത്ത സ്ഥലത്തിനു സമീപത്തെ ഹാളിൽ ഖുഷ്ബു ഉൾപ്പെടെയുള്ളവരെ തടവിലാക്കി. അതിരൂക്ഷ ദുർഗന്ധം താങ്ങാനാകാതെ പലർക്കും അസ്വാസ്ഥ്യമുണ്ടായി. ഏകദേശം ഇരുന്നൂറോളം ആടുകളാണ് ഇവിടെയുണ്ടായിരുന്നത്. ആടുകളെ വളർത്തുന്ന ഇടത്ത് വളപ്പിൽ സ്ത്രീകളെ തടവിലാക്കിയെന്നാരോപിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു എങ്കിലും പൊലീസ് ഇവരെയും ബലം പ്രയോഗിച്ച് തടഞ്ഞു.
വിദ്യാർത്ഥിനി നേരിട്ട പീഡനത്തിൽ പ്രതിഷേധിച്ച് ഇന്നലെ മധുരയിൽ നിന്ന് ചെന്നൈയിലേക്ക് തമിഴ്നാട് ബിജെപി നടത്താനിരുന്ന വനിതാ നീതി റാലിയ്ക്ക് തമിഴ്നാട് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. തമിഴ്നാട് ബിജെപി വനിതാ ടീം സംസ്ഥാന അധ്യക്ഷ ഉമാരതിയുടെ നേതൃത്വത്തിലായിരുന്നു മധുരയിൽ നിന്ന് ചെന്നൈയിലേക്ക് റാലി നടത്താന്‍ തീരുമാനിച്ചത്.
പൊലീസ് അനുമതി നിഷേധിച്ചതോടെയാണു സ്ത്രീകൾ സംഘമായെത്തി പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. തുടർന്ന് ഇവരെ സമീപത്തെ ദുർഗന്ധം നിറഞ്ഞ പ്രദേശത്ത് എത്തിച്ചത്.