7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി; 35,000 രൂപയുടെ നഷ്ടമെന്ന് റിമാൻഡ് റിപ്പോർട്ട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി; 35,000 രൂപയുടെ നഷ്ടമെന്ന് റിമാൻഡ് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2025, 11:23 am IST
FacebookTwitterWhatsAppTelegram

മലപ്പുറം: നിലമ്പൂർ നോർത്ത് ഡിവിഷൻ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത കേസിൽ പിവി അൻവർ എംഎൽഎയ്‌ക്കെതിരായ റിമാൻഡ് റിപ്പോർട്ട് പുറത്ത്. അൻവറിന്റെ സാന്നിധ്യത്തിലാണ് ഓഫീസ് ആക്രമിച്ചതെന്നും DFO ഓഫീസിൽ 35,000 രൂപയുടെ നാശനഷ്ടമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസിന്റെ രഹസ്യരേഖ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രതിയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ അൻവറിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

അൻവറിന്റെ നേതൃത്വത്തിലുള്ള സംഘം നോർത്ത് ഡിഎഫ്ഒ ഓഫീസിലേക്ക് അതിക്രമിച്ചു കയറി, ഉദ്യോ​ഗസ്ഥരെ ആക്രമിച്ചു. പൊലീസുകാരെ തള്ളിമാറ്റി, നിലത്തിട്ട് ചവിട്ടി. അൻവറിന്റെ പ്രേരണയിലാണ് പത്തോളം ഡിഎംകെ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് അൻവറിനെതിരെയും മറ്റ് പ്രവർത്തകർക്കെതിരെയും ചുമത്തിയിരിക്കുന്നത്.

രാഷ്‌ട്രീയ സാമ്പത്തിക സ്വാധീനമുള്ളയാളാണ് ഒന്നാം പ്രതിയായ എംഎൽഎയെന്നും മറ്റ് പ്രതികളായ അനുയായികൾ അന്വേഷണം തടസപ്പെടുത്തുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്യാൻ സാധ്യതയുള്ളതിനാൽ ഇവരെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തേണ്ട ആവശ്യകതയുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു.

ചോലനായ്‌ക്കർ വിഭാഗത്തിൽപ്പെട്ട യുവാവ് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഡിഎംകെ നടത്തിയ മാർച്ചാണ് ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർക്കുന്നതിലേക്ക് വഴിവച്ചതും കേസെടുക്കാൻ കാരണമായതും. പൊതുമുതൽ നശിപ്പിച്ചതിനും കൃത്യനിർവഹണത്തിൽ തടസം സൃഷ്ടിച്ചതിനും അൻവറിനെതിരെ കേസെടുത്ത പൊലീസ് ഞായറാഴ്ച രാത്രി തന്നെ അൻവറിന്റെ ഒതായിയിലുള്ള വസതിയിലെത്തി വീടുവളഞ്ഞ് അറസ്റ്റ് ചെയ്തിരുന്നു. വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു എംഎൽഎയുടെ അറസ്റ്റ്. ഡിഎംകെ പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. അറസ്റ്റിന് ശേഷം രാത്രി 11 മണിയോടെ നിലമ്പൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുൻപിൽ അൻവറിനെയും മറ്റ് പ്രതികളെയും ഹാജരാക്കി. തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നിലവിൽ തവനൂർ സെൻട്രൽ ജയിലിലാണ് എംഎൽഎയുള്ളത്.

അൻവറിന്റെ ജാമ്യഹർജി പരിഗണിച്ച കോടതി പൊലീസ് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടു. ഇതിന് ശേഷം ജാമ്യാപേക്ഷയിൽ വാദം കേൾക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

Tags: Remand ReportPV Anvar MLAPV Anvar Arrest
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies