ടെൽ അവീവ്: 2023 ലെ ഒക്ടോബർ 7 ആക്രമണത്തിൽ തടവിലാക്കിയ 19 കാരിയായ ഇസ്രായേലി സൈനികയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്. ഇസ്രായേൽ പ്രതിരോധ സേനയിലെ സൈനിക ലിറി അൽബാഗിന്റെ വീഡിയോയാണ് പുറത്തുവന്നത്. മൂന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ താൻ ഹാമസ് ഭീകരരുടെ തടവിലായിട്ട് 450 ദിവസങ്ങൾ പിന്നിടുന്നുവെന്നും ജീവിതം അവസാനിച്ചെന്ന് തോന്നി തുടങ്ങിയെന്നും പെൺകുട്ടി കരച്ചിലടക്കി പറയുന്നു.
“തടവിലാക്കപ്പെട്ടവരെ ഇസ്രായേലി ഭരണകൂടം മറന്നിരിക്കുന്നു. എനിക്ക് വെറും 19 വയസ് മാത്രമാണുള്ളത്. ഇനി മുന്നിൽ വലിയൊരു ജീവിതമുണ്ട്. എന്നാൽ ഇപ്പോൾ എല്ലാം അവസാനിച്ചപോലെ തോന്നുന്നു,” ഹീബ്രു ഭാഷയിലുള്ള വീഡിയോയിൽ പെൺകുട്ടി പറഞ്ഞു.
🚨‼️🇵🇸🇮🇱Hamas release video of Israeli hostage, LIRI ALBAG.
She looks safe and healthy, even gain some weight. All you have to do is release 9,500 of Palestinian hostages kept by terrorist Israel and cease all fire against Palestinian and give a two state solution.All hostages… pic.twitter.com/BBDZaiFV0D
— Iqbal Hossain (@yki_niassoh) January 4, 2025
2023 ഒക്ടോബർ 7 ന് ഹമാസ് ഭീകരർ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയപ്പോൾ ഗാസ അതിർത്തിക്കടുത്തുള്ള നഹൽ ഓസ് സൈനിക താവളത്തിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു ലിറി അൽബാഗ്. ഭീകരരുടെ ആക്രമണത്തിൽ 15 സൈനികർ കൊല്ലപ്പെട്ടപ്പോൾ അവളെയും മറ്റ് ആറ് പേരെയും സംഘം തട്ടിക്കൊണ്ടുപോയി. ഹമാസ് ബന്ദികളാക്കിയ ആറ് നിരീക്ഷണ സൈനികരിൽ ഒരാളെ പിന്നീട് രക്ഷപ്പെടുത്തി, മറ്റൊരാളെ തടവിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ലിറി അൽബാഗും മറ്റ് നാല് പേരും ഇപ്പോഴും തടവിൽ കഴിയുകയാണ്.
പുറത്തുവന്ന മകളുടെ ദൃശ്യങ്ങൾ ഹൃദയഭേദകമാണെന്ന് ലിറിയുടെ കുടുംബം പ്രതികരിച്ചു. “വീഡിയോയിൽ കണ്ടത് ഞങ്ങൾക്കറിയാവുന്ന മകളെയല്ല. അവൾ മാനസികമായി തകർന്നിരിക്കുന്നു” ലിറിയുടെ മാതാപിതാക്കൾ എക്‌സിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. മകളുടെ സുരക്ഷിതമായ മോചനം ഉറപ്പാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് അവർ അഭ്യർത്ഥിച്ചു.