തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കാൻ ശ്രമം, മഞ്ഞുപാളിയിളകി താഴേക്ക്, വിനോദ സഞ്ചാരികളുടെ സാഹസിക രക്ഷപ്പെടൽ വീഡിയോ പങ്കുവച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കാൻ ശ്രമം, മഞ്ഞുപാളിയിളകി താഴേക്ക്, വിനോദ സഞ്ചാരികളുടെ സാഹസിക രക്ഷപ്പെടൽ വീഡിയോ പങ്കുവച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2025, 08:08 am IST
FacebookTwitterWhatsAppTelegram

ഇറ്റാനഗർ: കശ്മീരടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ അതിശൈത്യത്തിലൂടെ കടന്നുപോവുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഈ മേഖലകളിലേക്ക് വലിയ തോതിലുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്. അരുണാചൽ പ്രദേശിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ആളുകളെത്തി തുടങ്ങി. എന്നാൽ മഞ്ഞും തണുപ്പും ആസ്വദിക്കാനെത്തിയ ഒരു സംഘം വിനോദ സഞ്ചാരികൾ അപ്രതീക്ഷിതമായി അപകടത്തിൽപ്പെട്ട വീഡിയോയാണ് കേന്ദ്രമന്ത്രി കിരൺ റിജിജു പങ്കുവയ്‌ക്കുന്നത്.

അരുണാചൽപ്രദേശിലെ തണുത്തുറഞ്ഞ തടാകത്തിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ സാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോയാണ് അദ്ദേഹം പങ്കുവച്ചത്. അരുണാചൽ പ്രദേശിലെ മനോഹരമായ സേല പാസിലെ തടാകത്തിലാണ് ഇവർ കുടുങ്ങിയത്. മഞ്ഞുപുതച്ച പ്രദേശത്തിന്റെ ഭംഗി ആസ്വദിക്കാനെത്തിയ വിനോദസഞ്ചാരികളുടെ സംഘം അപ്രതീക്ഷിതമായി അപകടത്തിൽ പെടുകയായിരുന്നു. മഞ്ഞുവീണ് തണുത്തുറഞ്ഞുകിടന്ന തടാകത്തിലൂട നടക്കാൻ ശ്രമിച്ചവരാണ് മഞ്ഞുപാളി അടർന്ന് തടാകത്തിനുള്ളിലേക്ക് വീണത്.

എന്നാൽ സമീപത്തുനിന്നവരുടെ സമയോചിതമായ ഇടപെടൽ വലിയയൊരു ദുരന്തം ഒഴിവാക്കി. 2 സ്ത്രീകളുൾപ്പെടെ 4 പേരാണ് തടാകത്തിൽ കുടുങ്ങിയത്. നാട്ടുകാർ മുളങ്കമ്പുകൾ നൽകി ഇവരെ ഓരോരുത്തരെയായി വലിച്ച് കരയിലേക്കെത്തിക്കുകയായിരുന്നു. ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പങ്കുവച്ച കേന്ദ്രമന്ത്രി ശൈത്യകാല വിനോദസഞ്ചാരത്തിന്റെ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി. ഇത്തരം ഭൂപ്രദേശങ്ങൾ സന്ദർശിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം വിനോദയാത്രികരോട് അഭ്യർത്ഥിച്ചു.

At Sela Pass in Arunachal Pradesh. My advice to tourists: Walk on the Frozen Lakes with experienced people, drive carefully on slippery snow roads and be aware of snow avalanche. Temperatures is freezing so wear warm clothes and enjoy. Your safety is important. pic.twitter.com/UWz8xOzd57

— Kiren Rijiju (@KirenRijiju) January 5, 2025

“പരിചയസമ്പന്നരായ ആളുകളുമായി മാത്രം തണുത്തുറഞ്ഞ തടാകങ്ങളിൽ നടക്കുക, മഞ്ഞുവീണ് വഴുക്കലുള്ള റോഡുകളിൽ ശ്രദ്ധാപൂർവം വാഹനമോടിക്കുക, ഹിമപാതത്തെക്കുറിച്ച് അറിഞ്ഞിരിക്കുക. തണുപ്പ് കൂടുതലായതിനാൽ ചൂടുള്ള വസ്ത്രങ്ങൾ ധരിച്ച് പ്രകൃതിഭംഗി ആസ്വദിക്കൂ. നിങ്ങളുടെ സുരക്ഷയാണ് പ്രധാനം,” എക്‌സിൽ പങ്കുവച്ച വീഡിയോക്കൊപ്പം കിരൺ റിജിജു കുറിച്ചു.

Tags: vediofrozen lakesnow-covered regiontouristsarunachal pradeshunion ministerrescueKiren RijijuICE
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies