മഹാകുംഭമേളയോട് അനുബന്ധിച്ച് പ്രത്യേക ഗാനം പുറത്തിറക്കി. ആകാശവാണിയും ദൂരദർശനും ചേർന്നൊരുക്കിയ ഗാനങ്ങൾ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവാണ് പുറത്തിറക്കിയത്. ദൂരദർശനാണ് ‘മഹാകുംഭ് ഹേ’ എന്ന ഭക്തിഗാനത്തിന്റെ നിർമാണം. കൈലാഷ് ഖേർ ആണ് ആലാപനം.
महाकुंभ का जयघोष! 🙏🏻🚩
Special video song pic.twitter.com/Ze9Va0jwJV
— Ashwini Vaishnaw (@AshwiniVaishnaw) January 8, 2025
പ്രശസ്ത എഴുത്തുകാരൻ ആലോക് ശ്രീവാസ്തവ് എഴുതിയ വരികൾക്ക് സംഗീതസംവിധായകൻ ക്ഷിതിജ് താരേയാണ് ഈണം പകർന്നിരിക്കുന്നത്. സാംസ്കാരം, ഭക്തി, പൈതൃകം, പാരമ്പര്യം, ഉത്സവം എന്നിവയുടെ സംഗമമാണ് ഗാനമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
आस्था और भक्ति का महापर्व – महाकुंभ 2025 के लिए विशेष गीत 🎶 pic.twitter.com/8RBJkAGY0n
— Ashwini Vaishnaw (@AshwiniVaishnaw) January 8, 2025
12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയോടനുബന്ധിച്ച് ആകാശാവണിയുടെ ‘ജയ് മഹാകുംഭ്’ എന്ന പ്രത്യേക രചനയും കേന്ദ്രമന്ത്രി പുറത്തിറക്കി. മഹാകുംഭമേളയുടെ പ്രാധാന്യത്തെ ഉൾക്കൊള്ളുന്ന വരികളാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. അദ്ദേഹത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയാണ് പ്രത്യേക ഗാനം പുറത്തിറക്കിയത്. ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ പ്രയാഗ്രാജിലാണ് മഹാകുംഭമേള നടക്കുന്നത്.















