ശ്രീനഗർ: ഭർത്താവിന്റെ പണവും സ്വർണവും അടിച്ചുമാറ്റിയ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. ലക്ഷക്കണക്കിന് രൂപ വിലയുള്ള വസ്തുക്കളുമായി വീട്ടിൽ നിന്ന് കടന്നുകളഞ്ഞ യുവതി ഫെയ്സ്ബുക്കിൽ പരിചയപ്പെട്ട യുവാവിനെ വിവാഹം കഴിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് പൊലീസിനെ സമീപിച്ചിരിക്കുകയാണ് ഭർത്താവ്. തന്റെ പണവും വിലപിടിപ്പുള്ള മറ്റ് സ്വത്തുക്കളും തിരികെ വേണമെന്നാണ് ഭർത്താവിന്റെ ആവശ്യം. ജമ്മുകശ്മീരിലാണ് സംഭവം നടന്നത്. ഭർത്താവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
ശ്രീനഗർ സ്വദേശിയായ അഭിറാൽ എന്ന യുവതി പഞ്ചാബിലെ മൊഹാലിയിൽ നിന്നുള്ള വിനോദ് കുമാറിനെയാണ് ആദ്യം വിവാഹം കഴിച്ചത്. 2017ലായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ വർഷങ്ങൾ പിന്നിട്ടപ്പോൾ മറ്റൊരാളുമായി അടുപ്പത്തിലായ യുവതി ഭർതൃഗൃഹം ഉപേക്ഷിത്താൻ തീരുമാനിച്ചു. റായ്ബറേലിയിൽ നിന്നുള്ള ഫൈസാൻ അഹമ്മദുമായി പ്രണയത്തിലായ അഭിറാൽ 2024 ഡിസംബറിൽ ഭർതൃവീട്ടിൽ നിന്ന് മുങ്ങി. ഫെയ്സബുക്കിലൂടെയായിരുൂന്നു ഫൈസാനെ യുവതി പരിചയപ്പെട്ടത്.
ഭർത്താവിന്റെ പണവുമായി ശ്രീനഗറിൽ നിന്ന് മുങ്ങിയ അഭിറാൽ രണ്ട് ദിവസത്തിനകം റായ്ബറേലിയിൽ എത്തുകയും കാമുകനെ വിവാഹം കഴിക്കുകയും ചെയ്തു. ഇക്കാര്യമറിഞ്ഞ ഭർത്താവ് വിനോദ് കുമാർ റായ്ബറേലി പൊലീസിന് പരാതി നൽകുകയായിരുന്നു. സ്വർണവും മൊബൈൽ ഫോണും പണവുമടക്കം അഞ്ച് ലക്ഷം രൂപയുടെ വസ്തുക്കളുമായാണ് ഭാര്യ കടന്നുകളഞ്ഞത്. കാമുകനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് യുവതി പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.















