സംസാരിക്കുന്ന രാമ പ്രതിമ! 40,000 ചതുരശ്രയടി വിസ്തീർണത്തിൽ സാങ്കേതികവിദ്യയുടെ പ്രദർശനം; രാമൻ്റെ കഥ പറയുന്ന 'രാമകഥാ മ്യൂസിയം'
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

സംസാരിക്കുന്ന രാമ പ്രതിമ! 40,000 ചതുരശ്രയടി വിസ്തീർണത്തിൽ സാങ്കേതികവിദ്യയുടെ പ്രദർശനം; രാമന്റെ കഥ പറയുന്ന ‘രാമകഥാ മ്യൂസിയം’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2025, 05:50 pm IST
FacebookTwitterWhatsAppTelegram

നൂറ്റാണ്ടുകൾക്ക് ശേഷം, കഴിഞ്ഞ വർഷം ജനുവരിയിലാണ് അയോദ്ധ്യയുടെ പുണ്യഭൂമിയിൽ രാമക്ഷേത്രം ഉയർന്നത്. നാളെ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ വാർഷികാഘോഷങ്ങൾ ആരംഭിക്കാനിരിക്കേ ഏറെ ചർച്ച ചെയ്യപ്പെടുന്നത് രാമകഥാ മ്യൂസിയമാണ്. ക്ഷേത്രത്തിൽ നിന്ന് നാല് കിലോമീറ്റർ അകലെയാണ് മ്യൂസിയം ഉയരുന്നത്.

രാമന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രസക്ത ഭാ​ഗങ്ങൾ അടങ്ങിയ ഹോളോ​ഗ്രാമാണ് ഒരുക്കുന്നത്. ക്ഷേത്രത്തിന്റെ പുരാതന വേരുകൾ ഉൾപ്പടെയുള്ളവ ഇവിടെ ചിത്രീകരിക്കും. 40,000 ചതുരശ്രയടി വിസ്തീർണത്തിലാണ് രാമകഥാ മ്യൂസിയം ഒരുങ്ങുന്നത്. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലാകും കെട്ടിടം നിർമിക്കുക. രാമക്ഷേത്ര ട്രസ്റ്റ് ആകും പദ്ധതിക്കായി പണം ചെലവഴിക്കുക. വരുന്ന രണ്ട് വർഷത്തിനുള്ളിൽ മ്യൂസിയത്തിന്റെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. പ്രാരംഭഘട്ടത്തിലാണ് പദ്ധതി.

സാങ്കേതികവിദ്യയുടെ മികവിന്റെ പ്രദർശനമാകും രാമകഥാ മ്യൂസിയമെന്ന് പദ്ധതിയുടെ നിർമാണ ചുമതലയുള്ള ടാ​ഗ്‌ബിൻ സിഇഒ സൗരവ് ഭായ് പറഞ്ഞു. എആർ, വിആർ, എഐ പോലുള്ള അത്യാധുനിക സാങ്കേതികവിദ്യയിലൂടെ സന്ദർശകർക്ക് നവ്യാനുഭവം നൽകുകയാണ് ലക്ഷ്യമിടുന്നത്. ചലനത്തിനൊപ്പം സംസാരിക്കുന്ന രാമന്റെ പ്രതിമയാണ് പ്രധാന സവിശേഷത. എല്ലാ പ്രായത്തിലുള്ളവർക്കും മനസിലാകും വിധത്തിലുള്ള രൂപകൽപനയും ഉള്ളടക്കവുമാകും മ്യൂസിയത്തിലുണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നൂറ്റാണ്ടുകൾക്ക് മുൻപുണ്ടായിരുന്ന ക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ ഉൾപ്പടെ ഇവിടെ സൂക്ഷിക്കും. പുരാവസ്തു വകുപ്പ് നടത്തിയ ഖനനത്തിൽ കണ്ടെത്തിയ പ്രതിമയുടെ ഭാ​ഗങ്ങൾ, തൂണുകൾ, മതിലിന്റെ പാനലുകൾ എന്നിവ ഉൾപ്പടെ 100-ലധികം വസ്തുക്കളാണ് കണ്ടെത്തിയത്. പ്രദേശത്ത് ക്ഷേത്രം നിലനിന്നിരുന്നുവെന്ന് തെളിയിക്കാൻ സാധിച്ച ശക്തമായ തെളിവുകളായി ഇനിയും അവ മ്യൂസിയത്തിൽ നിലകൊള്ളും.

മൂന്ന് നിലകളിലായി 26 വിഭാ​ഗങ്ങളിലായാണ് മ്യൂസിയം നിർമിക്കുക. ഹോളോ​ഗ്രാഫിക് ചിത്രീകരണവുമുണ്ടാകും. രാമന്റെ കുട്ടിക്കാലവും, വനവാസ കാലവും സഞ്ചരിച്ച വഴികളുമെല്ലാം അക്കാലത്തേത് പോലെ തന്നെ അനുഭവിച്ചറിയാനുള്ള അവസരമാണ് മ്യൂസിയം നൽകുക. പുതിയ ക്ഷേത്രത്തിന്റെ വാസ്തുവിദ്യയെ കുറിച്ച് ഉൾപ്പടെ അറിയാൻ സാധിക്കും. രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ യാത്ര വിവരിക്കുന്ന ‘ശ്രീരാമ ജന്മഭൂമി സംഘർഷ് യാത്ര’, ഹോളോ​ഗ്രാഫിക് ചിത്രീകരണത്തിലൂടെ അയോദ്ധ്യയുടെ ചരിത്രം, ഹനുമാന്റെ യാത്ര പ്രദർശിപ്പിക്കുന്ന ഐഐടി മദ്രാസിന്റെ ‘ഒഡീസി ഏഫ് ഹനുമാൻ’, രാമക്ഷേത്രത്തിലെ ശ്രീകോവിലിലെ രാംലല്ലയുടെ തത്സമയ ദൃശ്യങ്ങളും കാഴ്ചകളും മ്യൂസിയത്തിൽ കാണാൻ സാധിക്കും.

Tags: ayodhyaram mandirRam Katha museum
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies