കുറ്റം തെളിഞ്ഞു, പക്ഷെ കുറ്റവിമുക്തൻ; നിരുപാധികം വിട്ടയച്ച് 'ശിക്ഷാവിധി'; പോൺ താരത്തിന് പണം നൽകി ഒതുക്കിയ കേസിൽ ട്രംപിനെ വെറുതെവിട്ടു
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

കുറ്റം തെളിഞ്ഞു, പക്ഷെ കുറ്റവിമുക്തൻ; നിരുപാധികം വിട്ടയച്ച് ‘ശിക്ഷാവിധി’; പോൺ താരത്തിന് പണം നൽകി ഒതുക്കിയ കേസിൽ ട്രംപിനെ വെറുതെവിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2025, 06:23 am IST
FacebookTwitterWhatsAppTelegram

കുറ്റക്കാരനാണ്, എന്നാൽ കുറ്റവിമുക്തനായി.. ശിക്ഷയുണ്ട്, പക്ഷെ അനുഭവിക്കേണ്ടതില്ല..

അമേരിക്കൻ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ഹഷ് മണി കേസിൽ കോടതിയുടെ വിധിപ്രസ്താവത്തെ മേൽപ്പറഞ്ഞ രീതിയിൽ വിലയിരുത്താം. മുൻ പ്രസിഡന്റും ഭാവി പ്രസിഡന്റുമായ ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും കുറ്റവിമുക്തന് ലഭിക്കുന്ന സർവ പരി​ഗണനയോടെയും കേസിൽ നിന്ന് പുറത്തുവരാമെന്നതാണ് വിധി. ട്രംപിനെ നിരുപാധികം വിട്ടയക്കുന്നുവെന്ന് ന്യൂയോർക്ക് കോടതി ജഡ്ജി ജുവാൻ മെർച്ചൻ വിധിച്ചു.

പോൺ താരം സ്റ്റോമി ഡാനിയൽസുമായുള്ള ബന്ധത്തിന്റെ വിവരങ്ങൾ പുറംലോകമറിയാതിരിക്കാൻ നടിക്ക് പണം നൽകി ഒതുക്കിയെന്ന സംഭവമാണ് ട്രംപിനെതിരായ ഹഷ് മണി കേസ്. സംഭവത്തിൽ മുൻ പ്രസിഡന്റ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും പത്ത് ദിവസത്തിനകം പ്രസി‍ഡന്റായി വീണ്ടുമധികാരമേൽക്കുമെന്നതിനാൽ ശിക്ഷയിൽ നിന്ന് ഇളവ് ലഭിക്കുകയായിരുന്നു. തടവോ പിഴയോ ചുമത്തുകയില്ലെന്ന് ന്യൂയോർക്ക് കോടതി വ്യക്തമാക്കി.

കഴിഞ്ഞയാഴ്ചയായിരുന്നു ട്രംപ് കുറ്റക്കാരനാണെന്ന് ന്യൂയോർക്ക് കോടതി ശരിവച്ചത്. ഇതിനെതിരെ ട്രംപ് അപ്പീൽ പോയെങ്കിലും യുഎസ് സുപ്രീംകോടതി നിരസിച്ചു. തുടർന്നാണ് ജനുവരി പത്തിന് ട്രംപിനെതിരായ ‘ശിക്ഷാവിധി’ ന്യൂയോർക്ക് കോടതി പ്രഖ്യാപിച്ചത്. വെർച്വലായാണ് ട്രംപ് കോടതിയിൽ ഹാജരായത്. 4 വർഷം വരെ തടവുലഭിക്കാവുന്ന കുറ്റമാണ് തെളിഞ്ഞതെങ്കിലും അമേരിക്കൻ നിയമം നൽകുന്ന പരിരക്ഷ നിയുക്ത പ്രസിഡന്റിന് ലഭിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ജനുവരി 20ന് തന്റെ രണ്ടാം ടേമിലേക്ക് കടക്കുന്ന ട്രംപ്, കുറ്റക്കാരനാണെന്ന് തെളിഞ്ഞ ആദ്യ യുഎസ് പ്രസിഡന്റായി മാറും.

തന്റെ ശിക്ഷാവിധി ന്യൂയോർക്കിനും ന്യൂയോർക്ക് കോടതി സംവിധാനത്തിനും കനത്ത തിരിച്ചടിയാണെന്നാണ് ട്രംപിന്റെ പ്രതികരണം. യുഎസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാനാണ് കുറ്റക്കാരനായി വിധിച്ചതെന്നും തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തി തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ശ്രമം നടന്നുവെന്നും ട്രംപ് വിമർശിച്ചു.

ഹഷ് മണി കേസ്

2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് നടന്ന ക്യാമ്പയിനിടെ പോൺ താരം സ്റ്റോമി ഡാനിയൽസിന് പണം നൽകിയ സംഭവമാണ് ഹഷ് മണി കേസ്. 130,000 അമേരിക്കൻ ഡോളർ തുക ട്രംപിന്റെ മുൻ അഭിഭാഷകൻ മുഖേന കൈമാറിയെന്നാണ് കണ്ടെത്തൽ. എന്നാൽ ഇക്കാര്യം വിവാദമാകുമെന്ന സാഹചര്യം കൈവന്നതോടെ പണം നൽകിയത് അഭിഭാഷകനാണെന്ന് കാണിക്കാൻ ട്രംപ് വ്യാജരേഖകൾ ചമച്ചുവെന്നും കേസിൽ പറയുന്നു. ഹഷ് മണി മറച്ചുവെക്കാൻ 34 ബിസിനസ് റെക്കോർഡുകൾ വ്യാജമായി സൃഷ്ടിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ എല്ലാ ആരോപണങ്ങളും ട്രംപ് നിഷേധിച്ചിരുന്നു.

Tags: donald trumpHush Money CaseNew York CourtPorn Star
ShareTweetSendShare

More News from this section

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

സമാധാന ചർച്ചകൾ പരാജയപ്പെട്ടു; പാകിസ്ഥാൻ ഉത്തരവാദിത്തമില്ലാതെ പെരുമാറി, രൂക്ഷ വിമർശനവുമായി അഫ്​ഗാനിസ്ഥാൻ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

Latest News

ഭോപ്പാലിൽ വാഹനാപകടം; മലയാളികളായ കയാക്കിം​ഗ് താരങ്ങൾക്ക് ദാരുണാന്ത്യം

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സാ പിഴവ്, ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥ ഉണ്ടായെന്ന് കുടുംബം

ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളികൾ; യുഎസിലും ജോർജിയയിലുമായി 2 ബിഷ്ണോയി സംഘാം​​ഗങ്ങൾ അറസ്റ്റിൽ

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം രാജ്യത്തെ കുറിച്ച് പാടിയതിൽ എന്താണ് തെറ്റ്, ദേശഭക്തിഗാനം പാടുന്ന കുട്ടികളെ അനുമോദിക്കണം, അഭിപ്രായസ്വാതന്ത്ര്യം അവ​ഗണിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് ഓർമിപ്പിച്ച് രാജീവ് ചന്ദ്രശേഖർ

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies