2011 ഏകദിന ലോകകപ്പിനിടെ മകൻ യുവരാജ് സിംഗ് മരിച്ചു പോയിരുന്നെങ്കിലും താൻ അഭിമാനിക്കുമായിരുന്നുവെന്ന് പിതാവ് യോഗ് രാജ് സിംഗ്. അർബുദത്തോടെ പടവെട്ടിയാണ് യുവരാജ് രാജ്യത്തിനായി ഏകദിന ലോകകപ്പ് കളിച്ചത്. 28 വർഷത്തിന് ശേഷം ഇന്ത്യ കിരീടം ഉയർത്തിയപ്പോൾ യുവിയുടെ ഓൾറൗണ്ട് മികവ് നിർണായകമാവുകയും ചെയ്തു.
ചെന്നൈയിൽ വിൻഡീസിനെതിരെയുള്ള മത്സരത്തിൽ യുവരാജ് നേരിടുന്ന ബുദ്ധിമുട്ടുകൾ പ്രകടമായിരുന്നു. കളം വിടാൻ തയാറാകാതിരുന്ന താരം ആ മത്സരത്തിൽ സെഞ്ച്വറിയും തികച്ചു. ഈ ഓർമകളിലേക്ക് ഒരിക്കൽക്കൂടി മടങ്ങി പോവുകയാണ് പിതാവ്. ഇന്ത്യക്ക് കിരീടം നേടി കൊടുക്കുന്നതിനിടെ യുവരാജ് മരിച്ചുപോയിരുന്നെങ്കിലും ഞാൻ അവനെയോർത്ത് അഭിമാനിക്കുമായിരുന്നു.
രാജ്യത്തിനായി അവൻ കാൻസർ ബാധിച്ച് മരിക്കുകയും, ഇന്ത്യ കിരീടം നേടുകയും ചെയ്തിരുന്നെങ്കിൽ ഒരു അച്ഛനെന്ന നിലയിൽ ഞാൻ അഭിമാനിക്കുമായിരുന്നു. അവനെയോർത്ത് എന്നിക്ക് ഇപ്പോഴും അഭിമാനമാണ്. ഞാൻ ഇക്കാര്യം അവനോട് ഫോണിലും പറഞ്ഞു. ഗ്രൗണ്ടിൽ ചോര ഛർദ്ദിച്ചപ്പോഴും അവൻ കളിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. നീ വിഷമിക്കണ്ടേ.. നീ മരിക്കില്ല. രാജ്യത്തിനായി കിരീടം നേടൂയെന്ന് അവനോട് പറഞ്ഞു—-യോഗ് രാജ് സിംഗ് ഒരു പോഡ്കാസ്റ്റിൽ പറഞ്ഞു.















