സ്വന്തം ബ്രാൻഡായ ഫെമി 9ന്റെ പരിപാടിക്ക് ആറുമണിക്കൂർ വൈകിയെത്തിയ നയൻതാരയ്‌ക്കെതിരെ രൂക്ഷ വിമർശനം. രാവിലെ 9ന് നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി വൈകിട്ട് മൂന്നിനാണ് തുടങ്ങിയതെന്നാണ് പരിപാടിക്കെത്തിയ ഇൻഫ്ലുവസർമാരടക്കം പറയുന്നത്. ആറുമണിക്കൂർ കുട്ടികളടക്കമുള്ളവരെ കാത്തിരുത്തിയിട്ടും ഒന്ന് ക്ഷമാപണം നടത്താൻ പോലും നയൻതാരയോ ഭർത്താവ് വിഘ്നേഷ് ശിവനോ തയാറായില്ലെന്നും ഇവർ പറയുന്നു. ഫോട്ടോയെടുക്കാൻ എത്തിയ കൊച്ചുക്കുട്ടികളെ പോലും ഇവർ തിരിഞ്ഞു നോക്കിയില്ലെന്നും ആരോപണമുണ്ട്. തമിഴ് മാദ്ധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഉച്ചയ്‌ക്ക് ഒരു മണിയോടെ തീരേണ്ട പരിപാടി അവസാനിച്ചത് വൈകിട്ട് ആറിനായിരുന്നു. പരിപാടിയുടെ ചിത്രങ്ങൾ നയൻതാര സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ‘ഈ സ്‌നേഹം മതി. ഞങ്ങളുടെ ഫെമി 9 കുടുംബം വലുതാകുകയാണ്, ഞങ്ങള്‍ക്ക് ഇതിലും സന്തുഷ്ടരാകാന്‍ കഴിയില്ല. ഇങ്ങനൊരു ജീവിതത്തിന് ഏറെ നന്ദി..’
എന്നായിരുന്നു ചിത്രങ്ങൾ പങ്കുവച്ച് നയൻ കുറിച്ചത്. പോസ്റ്റിന് താഴെയാണ് പരിപാടിയിൽ പങ്കെടുത്തവരടക്കം വിമർശനം ഉയർത്തിയത്. നിങ്ങളുടെ ഫോട്ടോഗ്രാഫർ നല്ല ചിത്രങ്ങൾ നൽകിയത് നന്നായി. ഇല്ലെങ്കിൽ എന്ത് ചെയ്യുമായിരുന്നുവെന്നും അവർ ചോദിച്ചു. കർശന നിയന്ത്രണത്തോടെയാണ് പരിപാടി നടത്തിയത്. ധനുഷുമായുള്ള കേസുകൾ നടക്കുന്നതിനിടെയാണ് വീണ്ടും നയൻതാര മറ്റൊരു വിവാദത്തിൽപെട്ടത്. എന്തായാലും വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ അവർ തയാറായിട്ടില്ല.
A post shared by N A Y A N T H A R A (@nayanthara)
“>
Leave a Comment