തൃശൂർ: അതിരപ്പിള്ളിയിൽ കാർ യാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം. വാഴച്ചാലിലാണ് സംഭവം. തലനാരിഴയ്‌ക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്. കുന്ദംകുളം സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്.
ആക്രമണത്തിൽ കാറിന്റെ മുൻവശം ഭാഗികമായി തകർന്നു. വാൽപ്പാറയിലേക്ക് പോവുകയായിരുന്നു സംഘത്തെയാണ് കാട്ടാനക്കൂട്ടം ആക്രമിച്ചത്.
വാഹനത്തിന് നേരെ പാഞ്ഞടുക്കുന്ന കാട്ടാനകളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്.