പാലക്കാട്: തേനീച്ച കുത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചയാൾ കനാലിൽ വീണ് ഒഴുക്കിൽപ്പെട്ട് മരിച്ചു. പാലക്കാട് നല്ലേപ്പിള്ളി സ്വദേശി സത്യരാജാണ് മരിച്ചത്. രാവിലെയാണ് സംഭവം.
സത്യരാജും ഭാര്യ വിശാലാക്ഷിയും രാവിലെ പാടത്ത് ജോലി ചെയ്യുമ്പോഴാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്. ഇതോടെ തേനീച്ചയുടെ കുത്തിൽ നിന്നും രക്ഷപ്പെടാൻ ഓടി കനാലിൽ ചാടിയ സത്യരാജ് ഒഴുക്കിൽപ്പെട്ട് മരിക്കുകയായിരുന്നു.
തേനീച്ചയുടെ ആക്രമണത്തിൽ വിശാലക്ഷിക്കും കുത്തേറ്റു. ഇവരെ ചിറ്റൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.















