മക്കളായ ഉയിരിനും ഉലകിനുമൊപ്പം പൊങ്കൽ ആഘോഷിച്ച് നയൻതാരയും വിഘ്നേഷ് ശിവനും.
ചെന്നൈയിലെ വസതിയിലാണ് നയൻതാരയും കുടുംബവും തൈപ്പൊങ്കൽ ആഘോഷിച്ചത്. കുടുംബത്തോടൊപ്പം പൊങ്കൽ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ നയൻതാര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
പൊങ്കലിന്റെ ഭാഗമായി പ്രത്യേക പൂജകൾ നടത്തുകയും സൂര്യ നമസ്കാരം ചെയ്യുന്നകയും ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാവുകയാണ്.
വെള്ള നിറത്തിലുള്ള വസ്ത്രങ്ങളാണ് കുടുംബം ധരിച്ചിരിക്കുന്നത്. പഴങ്ങളും കരിമ്പും മഞ്ഞളുമൊക്കെ വച്ച് വിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
ചെറിയ മുണ്ടും ഷർട്ടും ധരിച്ച് നയൻതാരയുടെയും വിഘ്നേഷിന്റെയും ഇടംവലം ഇരിക്കുന്ന ഉയിരിനെയും ഉലകിനെയും ചിത്രത്തിൽ കാണാം.
“എല്ലാവരും സന്തോഷമായിരിക്കുക. തൈപ്പൊങ്കൽ ദിവസം കർഷകർക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്ന്” ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നയൻതാര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.