മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
വളരെക്കാലമായി ഉണ്ടായിരുന്ന അസുഖം മാറി രോഗശാന്തി ലഭിക്കും. പുതിയ ബിസിനസ്സ് സംരംഭം തുടങ്ങുന്നവർക്ക് തടസ്സങ്ങൾ ഒക്കെ മാറുന്ന കാലമാണ്. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾക്ക് അനുയോജ്യമായ വിവാഹ ആലോചനകൾ വന്നുചേരും. ജോലിയിൽ സ്ഥാനകയറ്റം ലഭിക്കുന്ന കാലമാണ്. പുതിയ വാഹനം വാങ്ങുവാനും വീട് പുതുക്കി പണിയുവാനോ പുതിയ ഭൂമി വാങ്ങുവാനോ ഇടവരും. ദമ്പതികൾ തമ്മിൽ ഐക്യവും സ്നേഹവും വർദ്ധിക്കും എന്നാൽ വാരം അവസാനം നിസാരമായ കേസ് വഴക്കുകൾ വഴി ശത്രുത ഉണ്ടാകുവാൻ ഇടയുണ്ട്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
വാരത്തിന്റെ തുടക്കത്തിൽ വൈകാരീകമായ ഒട്ടനവധി മൂഹൂർത്തങ്ങൾ ജീവിതത്തിൽ ഉണ്ടാവും. അന്യദേശവാസമോ കുടുംബം വിട്ട് മാറി നിൽക്കേണ്ട അവസ്ഥയോ സംജാതമാകും. വാര മധ്യത്തോടു കൂടി അനുകൂലമായ അന്തരീക്ഷം സംജാതമാകും. ദാമ്പത്യഐക്യം, തൊഴിൽവിജയം, ധനനേട്ടം എന്നിവ ഉണ്ടാകും. സാഹസിക ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കു കീർത്തിയോ അവാർഡോ ലഭിക്കുന്ന സമയമാണ്. ശത്രുക്കളുടെ മേൽ വിജയം ലഭിയ്‌ക്കും. ബിസിനസ്സിൽ ഇരിക്കുന്നവർക്ക് ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ലാഭത്തിൽ ആയിത്തീരും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
മാനസികമായും സാമ്പത്തികമായും ശാരീരികവുമായും ചില വെല്ലുവിളികൾ നേരിടേണ്ടി വരുന്ന കാലമാണ്. മാതാവിനോ മാതൃസ്ഥാനത് ഉള്ളവർക്കോ രോഗാദി ദുരിതം നേരിടേണ്ടി വരും. ദമ്പതികൾ തമ്മിൽ പരസ്പരം കലഹിക്കുവാനോ വിവാഹ ബന്ധം വേർപെടുവാനോ ഇടയുണ്ട്. ഉറക്കക്കുറവ് അനുഭവപ്പെടുകയും ശരീര സുഖക്കുറവ് ഉണ്ടാവുകയും ചെയ്യും. വാരം അവസാനത്തോട് കൂടി ശത്രു നാശം, കുടുംബത്തിൽ അഭിവൃദ്ധി, സാമ്പത്തിക ഉന്നതി, ഇഷ്ട്ടഭക്ഷണ സമൃദ്ധി എന്നിവ ഉണ്ടാകും. വിവരസാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച നേട്ടങ്ങൾ സ്വന്തമാക്കുവാൻ സാധിക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
വാരത്തിന്റെ തുടക്കത്തിൽ സഹോദരസ്ഥാനത്ത് ഉള്ളവരിൽ നിന്നും ധാരാളം സഹായ സഹകരണങ്ങൾ ലഭിക്കും. സ്ത്രീ സുഹൃത്തുക്കളുമായി പുണ്യ തീർത്ഥ സ്ഥലങ്ങളിലോ വിശേഷപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലോ പോകുവാൻ ഇടവരും. ഏറ്റവും വേണ്ടപ്പെട്ടവരിൽ നിന്നും വിശ്വാസ വഞ്ചന നേരിടേണ്ടി വരും. കുടുംബ ബന്ധു ജനങ്ങളുമായോ ജീവിത പങ്കാളിയുമായോ അനാവശ്യമായ വാക്ക് തർക്കങ്ങളിൽ ഏർപ്പെട്ടു മാനസിക ബുദ്ധിമുട്ട് നേരിടേണ്ടി വരികയും വീട് വിട്ട് മാറി നിൽക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യും. വാഹനം മൂലം ദുരിതം നേരിടേണ്ടി വരുന്ന സാഹചര്യം ഉണ്ടാവാൻ ഇടയുണ്ട്.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)















