ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ തെരഞ്ഞെടുപ്പിന് (അഗ്നിവീർ വായു-01/2026) വിജ്ഞാപനം പുറപ്പെടുവിച്ചു. നാലുവർഷത്തെ സർവീസിലേക്ക് വനിതകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. അപേക്ഷകർ അവിവാഹിതരായിരിക്കണം.
യോഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്കോടെ പ്ലസ് ടു/തത്തുല്യം അല്ലെങ്കിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്‌ട്രോണിക്‌സ്/ ഓട്ടോമൊബൈൽ/ കമ്പ്യൂട്ടർ സയൻസ്/ ഇൻസ്ട്രുമെൻ്റേഷൻ ടെക്‌നോളജി/ ഇൻഫർമേഷൻ ടെക്‌നോളജിയിൽ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കിൽ ഫിസിക്സ്, ഗണിതം എന്നിവ ഉൾപ്പെട്ട വൊക്കേഷണൽ കോഴ്സ് 50 ശതമാനം മാർക്കോടെ പാസായിരിക്കണം. എല്ലാ അപേക്ഷകർക്കും പ്ലസ് ടു/ ഡിപ്ലോമ/ ഡിപ്ലോമ കോഴ്‌സിന് ഇംഗ്ലീഷിൽ മാത്രമായി 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. സയൻസ് വിഷയങ്ങളിൽ ഫിസിക്സ്, മാത്‍സ് എന്നീ വിഷയങ്ങൾക്ക് 50 ശതമാനം മാർക്ക് നിബന്ധനയുണ്ട്.
പ്രായം 21 വയസ് കവിയരുത്. ഉദ്യോഗാർത്ഥികൾ 2004 ജനുവരി 2 നും 2007 ജൂലൈ 2 നും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷിക്കാൻ യോഗ്യതയുള്ളവരായിരിക്കണം. ജനുവരി 27 ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് agnipathvayu.cdac.in സന്ദർശിക്കാം.