മലപ്പുറം: 11 വയസുള്ള ബാലനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 63-കാരന് 52 വർഷം കഠിന തടവ് വിധിച്ച് കോടതി. മലപ്പുറം പൂക്കോട്ടൂർ സ്വദേശി കളപ്പാടൻ അബ്ദുള്ളയാണ് ശിക്ഷിക്കപ്പെട്ടത്. തടവിന് പുറമെ നാല് ലക്ഷം രൂപ പിഴ അടയ്‌ക്കണം. മഞ്ചേരി പോക്സോ കോടതി ജഡ്ജി എ.എം അഷ്റഫിന്റേതാണ് ശിക്ഷാവിധി. ആൺകുട്ടിയെ രണ്ട് തവണയായി വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്.