ഖോ ഖോ ലോകകപ്പിന്റെ പ്രഥമ പതിപ്പിൽ നേപ്പാളിനെ കീഴടക്കി കിരീടം ചൂടി ഇന്ത്യൻ വനിതകൾ. 78-40 എന്ന സ്കോറിനായിരന്നു ജയം. ടൂർണമെന്റിലുടനീളം തോൽവിയറിയാതെയായിരുന്നു ഇന്ത്യയുടെ കുതിപ്പ്. ടോസ് നേടി നേപ്പാൾ ഇന്ത്യൻ വനിതകളെ അറ്റാക്കിന് വിടുകയായിരുന്നു. ഈ തീരുമാനം തെറ്റായിരുന്നുവെന്ന് ഇന്ത്യൻ പെൺപട കാട്ടിക്കൊടുക്കുന്നതാണ് പിന്നീട് കണ്ടത്.
തുടക്കത്തിലെ എതിരാളികളെ സമ്മർദത്തിലാക്കിയ ഇന്ത്യ പോയിൻ്റുകൾ വാരിക്കൂട്ടി. സമയം പാഴാക്കാതെ നേപ്പാളിന്റെ
ആദ്യ മൂന്ന് പ്രതിരോധ താരങ്ങളെ അവർ പുറത്താക്കി. 50 സെക്കൻ്റിലാണ് സരസ്വതി, പൂജ,ദീപ എന്നിവരെ പുറത്താക്കിയത്. ഒന്നാം ടേണിൽ 34-0 എന്ന നിലയിൽ ഇന്ത്യ ലീഡ് സ്വന്തമാക്കിയിരുന്നു.
നേപ്പാൾ ഒരു തിരിച്ചുവരവിനായി ഏറെ വിയർപ്പൊഴുക്കി. ചൈത്ര, വൈഷ്ണവി, ക്യാപ്റ്റൻ പ്രിയങ്ക ഇംഗ്ലേ എന്നിവരുടെ പ്രകടനമാണ് ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായകമായത്. ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തിയാണ് ഇന്ത്യ ഫൈനൽ ടിക്കറ്റെടുത്തത്.
INDIA WOMEN TEAM SCRIPTS HISTORY 🇮🇳🤩
India defeats Nepal 78-40 to win First Ever Kho Kho World Cup Trophy 🏆🥇
OUR GIRLS HAS MADE US PROUD 🙌pic.twitter.com/bK9cqKy7PY
— The Khel India (@TheKhelIndia) January 19, 2025















