"ടിക് ടോക്കിനെ രക്ഷിക്കണം, ചൈനയ്ക്ക് നമ്മുടെ ബിസിനസ് കൊടുക്കേണ്ടതില്ല"; നിരോധനം നീക്കി ട്രംപ്; ഉപാധിയിങ്ങനെ.. 
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

“ടിക് ടോക്കിനെ രക്ഷിക്കണം, ചൈനയ്‌ക്ക് നമ്മുടെ ബിസിനസ് കൊടുക്കേണ്ടതില്ല”; നിരോധനം നീക്കി ട്രംപ്; ഉപാധിയിങ്ങനെ.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2025, 10:23 am IST
FacebookTwitterWhatsAppTelegram

വാഷിം​ഗ്ടൺ ഡിസി: സ്ഥാനാരോഹണത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ടിക് ടോക് നിരോധനം സംബന്ധിച്ച് നിർണായക പ്രഖ്യാപനം നടത്തി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നമുക്ക് ടിക് ടോക്കിനെ രക്ഷിക്കണം എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി നടന്ന വിജയറാലിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക്കിന്റെ 50 ശതമാനം ഓഹരികളും അമേരിക്കയ്‌ക്ക് നൽകണമെന്ന വ്യവസ്ഥ ട്രംപ് മുന്നോട്ടുവച്ചിരുന്നു. ഇത് അം​ഗീകരിച്ചതോടെ യുഎസിൽ പ്രവർത്തനം പുനരാരംഭിക്കാൻ ടിക് ടോക്കിന് കഴിഞ്ഞു. എന്നാൽ 90 ദിവസത്തിനകം വ്യവസ്ഥകൾ നടപ്പിലാക്കണമെന്ന കർശന നിർദേശം ട്രംപ് നൽകിയിട്ടുണ്ട്. ഇത് ലംഘിച്ചാൽ ടിക് ടോക് വീണ്ടും നിരോധനത്തിലേക്ക് പോകും.

ചൈനീസ് ആപ്പായ ടിക് ടോക്കിന്റെ നിരോധനം അമേരിക്കയിൽ പ്രാബല്യത്തിൽ വന്നിരുന്നുവെങ്കിലും ട്രംപിന്റെ ഇടപെടലാണ് നിർണായകമായത്. അമേരിക്കൻ ജോലികൾ സംരക്ഷിക്കുന്നതിനും അമേരിക്കയുടെ ബിസനസ് ചൈനയിലേക്ക് പോകുന്നത് തടയുന്നതിനും വേണ്ടി ടിക് ടോക്കിന്റെ 50 ശതമാനം ഓഹരി യുഎസിന് കൈമാറണമെന്നായിരുന്നു ട്രംപ് മുന്നോട്ടുവച്ച വ്യവസ്ഥ. “നമുക്ക് ടിക് ടോക്കിനെ രക്ഷിക്കണം, കാരണം അതുവഴി ഒരുപാട് നിയമനങ്ങൾ സംരക്ഷിക്കാനാകും. നമ്മുടെ ബിസിനസ് ചൈനയ്‌ക്ക് നൽകേണ്ട കാര്യം നമുക്കില്ല. ടിക് ടോക് നിരോധനം എടുത്തുമാറ്റാമെന്ന് ഞാൻ ഉറപ്പുനൽകി, പകരം അവരുടെ പകുതി ഓഹരി യുഎസ്എയ്‌ക്ക് ലഭിക്കും” മേക്ക് അമേരിക്ക ​ഗ്രേറ്റ് എ​ഗെയ്ൻ (MAGA) എന്ന വിജയറാലിക്കിടെ ട്രംപ് പറഞ്ഞു.

പ്രസിഡന്റായി അധികാരമേൽക്കുന്നതിന് മുൻപ് തന്നെ അതിന്റെ പ്രഭാവം കണ്ടുതുടങ്ങിയിരിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. “ആരും പ്രതീക്ഷിക്കാത്ത ഫലങ്ങളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവരും ഇതിനെ ‘ട്രംപ് എഫക്ട്’ എന്ന് വളിക്കുന്നു. യഥാർത്ഥത്തിൽ അത് എന്റെ പ്രഭാവമല്ല, നിങ്ങളുടെ പ്രഭാവമാണ്” ട്രംപ് ചൂണ്ടിക്കാട്ടി.

ജനുവരി 19ന് ടിക് ടോക് നിരോധനം അമേരിക്കയിൽ നിലവിൽ വന്നിരുന്നു. മാതൃസ്ഥാപനമായ ബൈറ്റ് ഡാൻസ് കമ്പനിയുടെ മുഴുവൻ ആസ്തിയും വിറ്റൊഴിയണമെന്നും ഇല്ലാത്ത പക്ഷം ടിക് ടോക് നിരോധിക്കുമെന്നും ബൈഡൻ സർക്കാർ പ്രഖ്യാപിച്ചതിന്റെ ഫലമായാണ് നിരോധനം വന്നത്. ഇക്കാര്യം യുഎസ് സുപ്രീംകോടതി ശരിവെക്കുകയും ചെയ്തിരുന്നു. എന്നാൽ ട്രംപിന് മുന്നിൽ ടിക് ടോക് മുട്ടുമടക്കിയതോടെ സംഭവവികാസങ്ങളിൽ വഴിത്തിരിവായി.

Tags: americatiktokdonald trumpTikTok Ban
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies