അച്ഛനോടുള്ള ഒരു മകന്റെ അകമഴിഞ്ഞ സ്നേഹമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാവുന്നത്. അച്ഛനെ തല്ലാൻ നോക്കുന്ന വ്യക്തിയുടെ കുത്തിന് പിടിക്കുന്ന മകന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകാണ്. ‘എന്റെ അച്ഛനെ തൊടുന്നോടാ…. നിന്നെ ഞാൻ കൊല്ലുമേടാ’ എന്ന് വിളിച്ചുകൊണ്ടാണ് കുട്ടി യുവാവിന്റെ അടുത്തേക്ക് വരുന്നത്. പിന്നാലെ അടിയും പിടിയുമായി. ഇതാണ് വീഡിയോയിലുള്ളത്.
അച്ഛനെ തൊട്ടവനെ തല്ലിയ ശേഷം അയാളുടെ ഷർട്ടിന്റെ കോളറിൽ പിടിച്ച് ദേഷ്യത്തോടെ തുറിച്ചുനോക്കുകയാണ് കൊച്ചുമിടുക്കൻ. കുട്ടിയെ പ്രകോപിതനാക്കാനായി വീണ്ടും ഇയാൾ അച്ഛനെ തല്ലാൻ നോക്കുന്നുണ്ട്. എന്നാൽ ഷർട്ടിന്റെ പിടിവിടാതെ അയാളെ തന്നെ നോക്കിനിൽക്കുകയാണ് കുട്ടി. കൂടാതെ വഴക്കിടുകയും ചെയ്യുകയാണ്. ഇത് കണ്ട് സമീപത്തിരിക്കുന്ന ആളുകൾ ചിരിക്കുന്നുണ്ടെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെ അച്ഛനെ തൊട്ടവനെ അടിക്കണം എന്ന ലക്ഷ്യത്തോടെ ദേഷ്യത്തിൽ നിൽക്കുന്ന കുട്ടിയെ വീഡിയോയിൽ കാണാം.
View this post on Instagram
ഒരു മിനിറ്റോളം അയാളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കിനിൽക്കുന്ന ഈ പുലികുട്ടിയെ പുകഴ്‌ത്തുകയാണ് സോഷ്യൽമീഡിയ. പത്ത് ലക്ഷത്തോളം ആളുകളാണ് വീഡിയോ കണ്ടത്. ചെക്കൻ വലുതാവുമ്പോൾ അച്ഛന് വേറെ ആരെയും പേടിക്കേണ്ടിവരില്ലെന്നും കയ്യിൽ സ്മൈലിയും കണ്ണിൽ തീയുമുള്ള കൊച്ചുവില്ലനാണ് ഇവനെന്നും കമന്റ് ബോക്സിലൂടെ ആളുകൾ പറയുന്നു.
വേണ്ട മതിയെന്ന് അടുത്തിരുന്ന് അമ്മ പറയുന്നത് വീഡിയോയിൽ കേൾക്കാം. അമ്മ പറഞ്ഞതോടെയാണ് ഷർട്ടിൽ നിന്ന് പിടിവിട്ടത്. കുട്ടിയുടെ അമ്മ തന്നെയാണ് വീഡിയോ സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചത്.