ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള ഇന്ത്യൻ ജഴ്സിയിൽ പാകിസ്താന്റെ പേര് പതിക്കില്ലെന്ന് ബിസിസിഐ. പാകിസാതാനിലും ദുബായിലുമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും നടക്കുന്നത് ദുബായിലാണ്. ഹൈബ്രിഡ് മോഡൽ പ്രകാരമാണ് ഇത്തരത്തിൽ ടൂർണമെന്റ് നടത്തുന്നത്.
ഭീകരവാദത്തിന് കുടപിടിക്കുന്ന പാകിസ്താനിലേക്ക് പോകില്ലെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഉദ്ഘാടന ചടങ്ങുകൾക്കായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പാകിസ്താനിലേക്ക് പോകില്ലെന്നുമാണ് വിവരം. ഇതോടെ പിസിബി വീണ്ടും അതൃപ്തിയിലാണെന്നും പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ഇന്ത്യ ക്രിക്കറ്റിലും രാഷ്‌ട്രീയം കലർത്തുന്നു എന്നാണ് പിസിബിയുടെ വാദം. ആതിഥേയത്വം വഹിക്കുന്ന പാകിസ്താന്റെ പേര് ജഴ്സിൽ പതിക്കുന്നതിന് എന്താണ് കുഴപ്പമെന്നും അവർ ചോദിക്കുന്നു. അവർ ആദ്യം പാകിസ്താനിലേക്ക് വരില്ലെന്ന് പറഞ്ഞു. ക്യാപ്റ്റനെ പാകിസ്താനിലേക്ക് അയക്കില്ലെന്നും ഇപ്പോൾ ജഴ്സിയിൽ നിന്നും പാകിസ്താനെ ഒഴിവാക്കുന്നു. ഐസിസിയുടെ ഗവേണിംഗ് ബോഡി ഇതിൽ ഇടപെടണമെന്നാണ് പാകിസ്താന്റെ ആവശ്യം.