മുംബൈ: ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി ടീമിനെ പ്രഖ്യാപിച്ച് മുംബൈ. 23 ന് മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്റെ BKC ഗ്രൗണ്ടിലാണ് മത്സരം. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമയും യുവ താരം യശസ്വി ജയ്‌സ്വാളും ഉൾപ്പെടുന്ന 17 അംഗ ടീമിനെ അജിൻക്യ രഹാനെ നയിക്കും. ശിവം ദുബെ, ശ്രേയസ് അയ്യർ, ശാർദൂൽ താക്കൂർ എന്നിവരും ടീമിലുണ്ട്.
2015 ന് ശേഷം രോഹിത്ത് ആദ്യമായി കളിക്കുന്ന രഞ്ജി ട്രോഫി മത്സരം കൂടിയാണിത്. അടുത്തിടെ നടന്ന ബോർഡർ-ഗാവസ്‌കർ പരമ്പരയിലെ താരത്തിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. പരമ്പരയിൽ വെറും 31 റൺസ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. സിഡ്‌നിയിൽ നടന്ന അഞ്ചാം ടെസ്റ്റിൽ കളിക്കാതെയുമിരുന്നതോടെ ആരാധകർക്കിടയിൽ വിരമിക്കൽ അഭ്യൂഹങ്ങൾ സജീവമായി. എന്നാൽ വിരമിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രോഹിത് ഊഹാപോഹങ്ങൾ തള്ളിക്കളഞ്ഞു.
പരമ്പരയ്‌ക്ക് ശേഷം നടന്ന അവലോകന യോഗത്തിൽ മുതിർന്ന കളിക്കാർ ആഭ്യന്തര ക്രിക്കറ്റിന് മുൻഗണന നൽകേണ്ടതിന്റെ ആവശ്യകത ബിസിസിഐ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് മുംബൈ രഞ്ജി ടീമിനൊപ്പം ചേർന്ന് രോഹിത്ത് പരിശീലനം ആരംഭിച്ചത്. കഴിഞ്ഞയാഴ്‌ച വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന പരിശീലനത്തിൽ അജിൻക്യ രഹാനെയും രോഹിത്തിനൊപ്പമുണ്ടായിരുന്നു.
🚨: “Officially Captain Rohit Sharma is in Mumbai’s 17-member Ranji Trophy squad against Jammu and Kashmir.”
Ajinkya Rahane will lead the team. Jaiswal, Iyer, Shardul Thakur, Shivam Dube all part of the team. pic.twitter.com/P7nuP92h0W
— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) January 20, 2025