മഹാകുംഭ നഗരിയിൽ സക്ഷമയുടെ നേത്രപരിശോധന ക്യാമ്പ് ശ്രദ്ധേയമാകുന്നു; സൗജന്യ പരിശോധനയും കണ്ണടയും; തിമിര ശസ്ത്രക്രിയ സൗജന്യമായി ചെയ്യാനും അവസരമൊരുക്കും
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാകുംഭ നഗരിയിൽ സക്ഷമയുടെ നേത്രപരിശോധന ക്യാമ്പ് ശ്രദ്ധേയമാകുന്നു; സൗജന്യ പരിശോധനയും കണ്ണടയും; തിമിര ശസ്ത്രക്രിയ സൗജന്യമായി ചെയ്യാനും അവസരമൊരുക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2025, 08:22 pm IST
Facebook
Twitter
WhatsAppTelegram

പ്രയാഗ് രാജ്; ഭിന്നശേഷിക്കാരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി പ്രവർത്തിക്കുന്ന സംഘപരിവാർ സംഘടനയായ സക്ഷമയുടെ നേതൃത്വത്തിൽ മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജിൽ ഒരുക്കിയ നേത്ര പരിശോധനാ ക്യാമ്പ് ശ്രദ്ധേയമാകുന്നു. കുംഭമേള അവസാനിക്കുന്നതിനിപ്പുറം അഞ്ച് ലക്ഷം പേർക്കെങ്കിലും നേത്ര പരിശോധന നടത്തി കണ്ണട ഉൾപ്പെടെ വിതരണം ചെയ്യാനാകുമെന്നാണ് സക്ഷമയുടെ വിലയിരുത്തൽ. നേത്ര കുംഭ് എന്ന ക്യാമ്പിൽ പരിശോധനയും കണ്ണടയും ഉൾപ്പെടെ സൗജന്യമാണ്.

തിമിര ശസ്ത്രക്രിയ ആവശ്യമുള്ള രോഗികൾക്ക് രാജ്യത്തെ വിവിധ ആശുപത്രികളിൽ സൗജന്യമായി അതിനുള്ള അവസരം ഒരുക്കും. സക്ഷമയുമായി സഹകരിക്കുന്ന ആശുപത്രികൾ തിരഞ്ഞെടുത്ത് സൗജന്യമായി ശസ്ത്രക്രിയ ചെയ്യാനുള്ള സൗകര്യമാണ് ചെയ്തു നൽകുക. മരുന്നുകളും സൗജന്യമാണ്. ഭിന്നശേഷിക്കാരുടെ ജീവിത സാഹചര്യങ്ങളിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാനാവും വിധം പഠന ഗവേഷണ പ്രവർത്തനങ്ങൾക്ക് രാജ്യവ്യാപകമായി നേതൃത്വം നൽകുന്ന സംഘ പരിവാർ സംഘടനയാണ് സക്ഷമ. 10 ഏക്കറിൽ പരന്ന് കിടക്കുന്ന ക്യാമ്പിൽ നേത്ര പരിശോധന നടത്തി കണ്ണട ആവശ്യമുള്ളവർക്ക് മിനിറ്റുകൾക്കുള്ളിൽ തന്നെ സൗജന്യമായി നൽകും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നേത്ര രോഗ വിദഗ്ധരും പാരാ മെഡിക്കൽ ജീവനക്കാരും നേത്ര കുംഭിൽ തീർഥാടകർക്ക് സേവനം നൽകുന്നുണ്ട്. വിവിധ കണ്ണാശുപത്രികളുമായി സഹകരിച്ചാണ് മഹാ കുംഭ നഗരിയിൽ സക്ഷമ നേത്രരോഗ നിർണ്ണയ ക്യാമ്പ് സജ്ജമാക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ നേത്ര ക്യാമ്പുകളിൽ ഒന്നാണ് നേത്രകുംഭ് എന്ന് ക്യാമ്പിന്റെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പ്രവീൺകുമാർ റെഡ്ഡി പറഞ്ഞു. അഞ്ച് ലക്ഷത്തോളം തീർത്ഥാടകരെ പരിശോധനയ്‌ക്ക് വിധേയമാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ആവശ്യമനുസരിച്ച് മൂന്ന് ലക്ഷത്തോളം പേർക്ക് കണ്ണടകൾ നൽകാൻ ക്യാമ്പ് സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

2019 ലെ കുംഭമേളയിൽ രണ്ട് ലക്ഷത്തോളം തീർത്ഥാടകർക്ക് നേത്ര പരിശോധന നടത്തിയിരുന്നു. 1.6 ലക്ഷം കണ്ണടകളും വിതരണം ചെയ്തു. അവിടെ നിന്നാണ് ഈ മഹൗസേവനത്തിന് തുടക്കമായത്. ക്യാമ്പിലെ രജിസ്‌ട്രേഷൻ മുതൽ മരുന്നു കുറിച്ച് നൽകുന്നതിനും കണ്ണട വിതരണത്തിനും അടക്കം കമ്പ്യൂട്ടർ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. സദാ സമയവും സജ്ജരായ വിദഗ്ധരും വോളന്റിയേഴ്‌സും.

ഒപ്‌ട്രോമെട്രി ടെക്‌നിഷ്യൻ കണ്ണ് പരിശോധിച്ച് കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയാൽ ലാബിൽ ആവശ്യമായ കണ്ണട നിർമ്മാണം ആരംഭിക്കും. ആധുനിക സാങ്കേതികവിദ്യയുടെ സഹായം ഉറപ്പിച്ചിട്ടുള്ളതിനാൽ സമയനഷ്ടം ഇല്ല. മിനിറ്റുകൾക്കുള്ളിൽ കണ്ണടകൾ ആവശ്യക്കാരുടെ കൈകളിലെത്തുമെന്ന് ട്രാൻസി വിഷൻ കെയർ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ സുരേഷ് വ്യക്തമാക്കി.

ഇതുവരെ നേത്രപരിശോധന നടത്താതിരുന്നവരോ അതിന് സാഹചര്യം ലഭിക്കാത്തവരോ ആണ് ക്യാമ്പിൽ എത്തുന്നതിൽ അധികവും. ദിവസവും ആറായിരത്തിൽ അധികം കണ്ണടകൾ സൗജന്യമായി നൽകുന്നുണ്ട്. സ്വകാര്യ കമ്പിനിയുമായി സഹകരിച്ച് കണ്ണട നിർമ്മാണ ലാബ് തന്നെ ക്യാമ്പിൽ പ്രവർത്തിക്കുന്നുണ്ട്. നേത്രകുംഭിലെത്തുന്ന ഭക്തർക്ക് നേത്ര ദാനത്തിന് സമ്മതപത്രവും നൽകാം.

കഴിഞ്ഞ കുംഭമേളയിൽ നടന്ന നേത്രകുംഭ് ലിംകാ ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ ഇടം പിടിച്ചിരുന്നു. 2025 മഹാ കുംഭമേള അവസാനിക്കുന്നതോടെ നേത്രകുംഭ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും ഉൾപ്പെടും.

Tags: Mahakumbh 2025Maha Kumbha Mela 2025കണ്ണാശുപത്രിസംഘപരിവാർസക്ഷമനേത്ര പരിശോധനാ ക്യാമ്പ്തിമിര ശസ്ത്രക്രിയപ്രയാഗ് രാജ്prayagraj
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies