ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 128-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ സ്മരണ പുതുക്കി പ്രതിപക്ഷ നേതാവ് രാഹുൽ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ വിവാദം. ഇന്നും തർക്കവിഷയമായി തുടരുന്ന നേതാജിയുടെ മരണ തീയതി രേഖപ്പെടുത്തിയ പോസ്റ്റ് പങ്കുവെച്ചാണ് രാഹുൽ വീണ്ടും വിവാദത്തിലായത്. പോസ്റ്റ് പങ്കുവച്ച രാഹുലിനെതിരെ ബിജെപി രൂക്ഷവിമർശനമുന്നയിച്ചു. നേതാജിയോട് അനാദരവ് കാണിച്ച രാഹുൽ 24 മണിക്കൂറിനുള്ളിൽ മാപ്പ് പറയണമെന്ന് ബിജെപി നേതാവ് സുകാന്ത മജുംദാർ ആവശ്യപ്പെട്ടു.
എക്‌സിൽ പങ്കിട്ട പോസ്റ്റിൽ 1897 ജനുവരി 23 – ഓഗസ്റ്റ് 18,1945 എന്ന ജനന-മരണ തീയതികൾ രേഖപ്പെടുത്തിയ സുഭാഷ് ചന്ദ്രബോസിന്റെ ചിത്രമാണ് പങ്കുവച്ചത്. “മഹാനായ വിപ്ലവകാരിയും ആസാദ് ഹിന്ദ് ഫൗജിന്റെ സ്ഥാപകനുമായ നേതാജി സുഭാഷ് ചന്ദ്രബോസിന് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ഹൃദയംഗമമായ ആശംസകൾ,” എക്‌സിൽ പങ്കുവച്ച പോസ്റ്റിനൊപ്പം രാഹുൽ കുറിച്ചു.
എന്നാൽ സുബാഷ് ചന്ദ്രബോസിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഒരു തർക്കവിഷമയമായി നിലനിൽക്കുന്ന വസ്തുതയാണെന്നതിനാൽ രാഹുലിന്റെ പരാമർശം വിവാദമായി മാറിയിരിക്കുകയാണ്. 1945 ഓഗസ്റ്റ് 18ന് റഷ്യൻ അധിനിവേശ മഞ്ചൂറിയനിലെത്താനുള്ള ശ്രമത്തിനിടെ തൈഹോകുവിന് (ഇന്നത്തെ തായ്‌പേയ്) സമീപത്തുവച്ചുണ്ടായ വിമാനാപകടത്തിൽ അദ്ദേഹം കൊല്ലപ്പെട്ടുവെന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്. എന്നാൽ ഇത് സാധൂകരിക്കുന്ന വിശ്വസനീയമായ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. മാത്രമല്ല നേതാജിയുടെ കുടുംബമടക്കം കോൺഗ്രസ് സർക്കാരിന്റെ വിവിധ അന്വേഷണ കമ്മീഷനുകളിൽ അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു.
महान क्रांतिकारी, आज़ाद हिंद फौज के संस्थापक नेताजी सुभाष चंद्र बोस जी की जयंती पर उन्हें भावपूर्ण श्रद्धांजलि।
नेताजी का नेतृत्व, साहस, सामाजिक न्याय के लिए उनका संघर्ष, सहिष्णुता और समावेशिता के प्रति उनका योगदान आज भी हर भारतीय को प्रेरित करता है।
भारत माता के अमर सपूत को… pic.twitter.com/Fa2CTUu9BL
— Rahul Gandhi (@RahulGandhi) January 23, 2025















