കഴിഞ്ഞ ദിവസം 20-കാരിയുടെ പീഡന പരാതിയിൽ ഒരു ഓട്ടോറിക്ഷ ഡ്രൈവറെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി വസായിൽ വച്ച് പീഡനത്തിനിരയാക്കിയെന്നും തുടർന്ന് ബോധരഹിതയായ തന്നെ മുംബൈയിൽ ഉപേക്ഷിച്ച ശേഷം രക്ഷപ്പെട്ടെന്നുമാണ് പരാതിയിൽ പറയുന്നത്. പാെലീസിന്റെ കസ്റ്റഡിയിലാണ് പ്രതിയെന്ന് ഡിസിപി സ്മിത പട്ടീൽ പറഞ്ഞു.എന്നാൽ കേസ് മറ്റൊരു വഴിത്തിരിവിലാണ് എത്തിനിൽക്കുന്നത്. അതിജീവിതയുടെ മെഡിക്കൽ പരിശോധനയിൽ ഇവരുടെ ശരീരത്തിൽ നിന്ന് സർജിക്കൽ ബ്ലേഡും കല്ലുകളും കണ്ടെത്തി. എന്നാൽ ഇത് അതിജീവിത സ്വയം ചെയ്തെന്ന സംശയത്തിലാണ് പൊലീസ്. കൂടുതൽ അന്വേഷണത്തിൽ യുവതി കുടുംബത്തോടൊപ്പം മുംബൈയിലെ നലസോപാരയിലാണ് താമസിക്കുന്നതെന്ന് കണ്ടെത്തി.
ഓട്ടോറിക്ഷ ഡ്രൈവും യുവതിയും സുഹൃത്തക്കളുമാണ്. ഇരുവരും ഒരു രാത്രി ഒരുമിച്ച് ചെലവഴിക്കാൻ അർണാല ബീച്ചിലേക്ക് പോയി. മതിയായ തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനാൽ ഇരുവർക്കും ഹോട്ടലിൽ റൂം ബുക്ക് ചെയ്യാൻ സാധിച്ചില്ല. തുടർന്ന് രാത്രി മുഴുവൻ ബീച്ചിൽ ചെലവഴിക്കുകയായിരുന്നു. ഈ സമയത്താകാം പ്രതി യുവതിയെ ലൈംകികാതിക്രമത്തിന് വിധേയമാക്കിയതെന്ന സംശയത്തിലാണ് പൊലീസ്.
തുടർന്ന് ബോധരഹിതയായ ഇവരെ മുംബൈയിലെ രാമക്ഷേത്രത്തിന് സമീപം ഉപേക്ഷിച്ച് ഇയാൾ കടന്നു കളഞ്ഞു. ബോധം വീണ്ടെടുത്ത യുവതി നലസോപാരയിലെ റെയിൽവെ സ്റ്റേഷനിലെത്തി. പീഡനത്തെക്കുറിച്ചും രാത്രി വീട് വിട്ടതിനെക്കുറിച്ച് പറയേണ്ടിവരുമെന്ന് ഭയപ്പെട്ട യുവതി ബലാത്സംഗ പരാതി ആരോപിക്കുകയായിരുന്നു. സർജിക്കൽ കത്തി വാങ്ങി വജൈന വഴി ശരീരത്തിലേക്ക് കടത്തി, കല്ലുകളും സമാന രീതിയിൽ ശരീരത്തിനുള്ളലാക്കി. ഇതിന് പിന്നാലെ വേദനയും രക്തസ്രാവവും ഉണ്ടായതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.
പൊലീസിനോട് അനാഥയാണെന്നും വകയിലൊരു അമ്മാവന്റെ ദയവിലാണ് കഴിയുന്നതെന്നും പറഞ്ഞ യുവതി വാരണസിയിലാണ് താമസിക്കുന്നതെന്നും പറഞ്ഞു. അമ്മാവനൊപ്പമാണ് മുംബൈയിൽ എത്തിയതെന്നുമായിരുന്നു മൊഴി. അതേസമയം യുവതിയുടെ പിതാവിനെ കണ്ടെത്തിയ പൊലീസ് അദ്ദേഹത്തിന്റെയും മൊഴിയുമെടുത്തു. 2023-ൽ യുവതി ഇത്തരത്തിൽ രണ്ട് പീഡന പരാതികൾ നൽകിയട്ടുണ്ടെന്ന് മനസിലാക്കി. യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.















