ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
വാരത്തിന്റെ തുടക്കത്തിൽ തൊഴിൽ ലാഭം, ഭാര്യാലബ്ധി എന്നിവ ഉണ്ടാകും. സമൂഹത്തിലെ ഉന്നതരായ വ്യക്തികളെ പരിചയപെടുവാൻ അവസരം ലഭിക്കും. വളരെക്കാലമായി അസുഖത്തിന് വേണ്ടി ചികിത്സ നടത്തുന്നവർക്ക് ആരോഗ്യം വീണ്ടെടുക്കുവാൻ സാധിക്കും. പുതിയ സൗഹൃദങ്ങളോ സ്നേഹ ബന്ധങ്ങളോ ഉടലെടുക്കും. പുതിയ വസ്ത്രങ്ങളോ ആഭരണങ്ങളോ സമ്മാനമായി ലഭിക്കുവാൻ ഇടയുണ്ട്. വൈദ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ കരിയറിലെ മികച്ച സേവനത്തിന് സർക്കാരിൽ നിന്നും പാരിതോഷികമോ പ്രശംസ പത്രമോ ലഭിക്കും. കുടുംബപരമായി ചില അഭിപ്രായ വ്യത്യാസം ഉടലെടുക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
വാരത്തിന്റെ തുടക്കത്തിൽ അലസത, ശരീര സുഖക്കുറവ് എന്നിവ അനുഭവപ്പെടും. സ്ത്രീകളുമായി ഇടപെടുമ്പോൾ ജാഗ്രത പാലിച്ചില്ലെങ്കിൽ മാനഹാനി, ധനനഷ്ട്ടം എന്നിവ ഉണ്ടാകുവാൻ ഇടയുണ്ട്. അനാവശ്യമായ ചെലവുകൾ വർദ്ധിക്കുകയും ധനക്ലേശം അനുഭവപ്പെടുകയും ചെയ്യും. വാരം മധ്യത്തോടെ മാനസികമായും ശാരീരികവും സാമ്പത്തികവുമായി ഉണ്ടായിരുന്ന വിഷമതകൾ മാറുന്ന സാഹചര്യം ഉണ്ടാവും. കലാകാരൻമ്മാർക്ക് പേരും പ്രശസ്തിയും ലഭിക്കും. പുതിയ ഭൂമിയോ അലങ്കാര വസ്തുക്കളോ സമ്മാനമായി ലഭിയ്‌ക്കും. വാരം അവസാനം കുടുംബപരമായി ചില അസ്വാരസ്യങ്ങൾ ഉടലെടുക്കുവാൻ ഇടയുണ്ട്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
വളരെക്കാലമായി പിണങ്ങിയിരുന്ന ബന്ധു ജനങ്ങളുമായി രമ്യതയിൽ ആകുകയും അവരോടൊപ്പം ആഘോഷ വേളകളിൽ നിറ സാന്നിധ്യം ആകുവാനും സാധിക്കും. പുതിയ ഭൂമി വാങ്ങുകയോ റിയൽ എസ്റ്റേറ്റിൽ പണം മുടക്കുകയോ ചെയ്യാൻ സാധ്യത ഉണ്ട്. ബിസിനസ്സുകാർക്ക് പുതിയ കരാർ ലഭിക്കുകയോ ഉള്ള കരാർ പുതുക്കുകയോ ചെയ്യും. ഭാര്യാഭർത്താക്കൻമാർ തമ്മിൽ പരസ്പരം തുറന്ന് സംസാരിക്കുക വഴി പല തെറ്റിദ്ധാരണയും മാറി കിട്ടുവാൻ ഇടവരും. മേലധികാരിയുടെ പ്രീതി ലഭിക്കും. വാരം മധ്യത്തിൽ സ്ത്രീ വിഷയങ്ങളിൽ ഇടപെടുമ്പോൾ ജാഗ്രത പാലിക്കണം. ത്വക്ക് സംബന്ധമായ അസുഖം ഉള്ളവർ ജാഗ്രത പാലിക്കുക.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്കു ജനങ്ങളുടെ അംഗീകാരം ലഭിക്കും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുവാൻ ഇടവരും. ബിസിനസ്സുകാർക്ക് പുതിയ പദ്ധതികൾ നടപ്പിലാക്കുവാൻ സാധിക്കും. കുടുംബത്തിൽ വളരെ നാളായി ഉണ്ടായിരുന്ന അസന്തുഷ്ടി മാറി സമാധാനവും സന്തോഷവും ഉണ്ടാവും. കുടുംബ സമേതം പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശിക്കുവാൻ അവസരം ലഭിയ്‌ക്കും. ബന്ധുജനസമാഗമം, തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി, ദാമ്പത്യ ഐക്യം, കീർത്തി എന്നിവ ലഭിക്കും. വാരം അവസാനം സ്ത്രീകൾ മൂലം പണ നഷ്ട്ടം, അപമാനം നേരിടുവാൻ സാധ്യത ഉണ്ട്. ശ്വാസകോശം, കാൽമുട്ട് എന്നിവയ്‌ക്ക് പ്രശ്നങ്ങൾ ഉണ്ടാകുവാൻ സാധ്യത ഉണ്ട്.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)