ഭാര്യ ജീവിച്ചിരിക്കെ മറ്റൊരു വിവാഹത്തിന് മോഹിക്കേണ്ട; പെൺമക്കൾക്കും സ്വത്തവകാശം; ഉത്തരാഖണ്ഡിൽ അടിമുടി മാറി നിയമം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാര്യ ജീവിച്ചിരിക്കെ മറ്റൊരു വിവാഹത്തിന് മോഹിക്കേണ്ട; പെൺമക്കൾക്കും സ്വത്തവകാശം; ഉത്തരാഖണ്ഡിൽ അടിമുടി മാറി നിയമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2025, 05:08 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് നിലവിൽ വന്ന സാഹചര്യത്തിൽ സംസ്ഥാനത്തുണ്ടാകാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ച് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി. ബഹുഭാര്യത്വവും ശൈശവ വിവാഹവും മുത്തലാഖും സമ്പൂർണമായി നിരോധിക്കപ്പെട്ടതായും മാതാപിതാക്കളുടെ സ്വത്തുക്കളിൽ പെൺമക്കളുടെ അവകാശത്തിന് നിയമപരമായ പരിരക്ഷ ഇനി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിൽ യുസിസി പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ മതങ്ങളിലുമുള്ള പെൺമക്കൾക്കും സ്വത്തവകാശം ഇനി ഒരുപോലെയാണ്. ഭാര്യ ജീവിച്ചിരിപ്പുണ്ടെങ്കിൽ രണ്ടാം വിവാഹം കഴിക്കാൻ ഇനി ഒരു പുരുഷനും അധികാരമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യൂണിഫോം സിവിൽ കോഡ് ഒരു മതത്തിനും ജാതിക്കും വിഭാ​ഗത്തിനും എതിരല്ല, മറിച്ച് സമൂഹത്തിൽ സമത്വം ഉറപ്പുവരുത്താനുള്ളതാണെന്നും ധാമി വ്യക്തമാക്കി.

വിവാഹം കഴിക്കാനുള്ള കുറഞ്ഞ പ്രായപരിധി ആൺകുട്ടികൾക്ക് 21ഉം പെൺകുട്ടികൾക്ക് 18ഉം ആണ്. ഇത് എല്ലാ മതങ്ങളിലുള്ളവർക്കും ബാധകമാണിത്. ഭാര്യ/ഭർത്താവ് ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ പുനർവിവാഹം കഴിക്കുന്നത് ശിക്ഷാർഹമാണ്. ലിവിൻ ടു​ഗതർ ബന്ധത്തിൽ ജനിച്ച കുട്ടികൾക്ക് മാതാപിതാക്കളുടെ സ്വത്തിൽ അവകാശമുണ്ടാകും. കൂടാതെ ലിവിൻ-റിലേഷൻ രജിസ്റ്റർ ചെയ്യണമെന്നതും നിർബന്ധമാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഇനിമുതൽ എല്ലാവർഷവും ജനുവരി 27ന് ഏകീകൃത സിവിൽ കോഡ് ദിനമായി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുസിസി പ്രാബല്യത്തിൽ വന്നതിന്റെ ഭാ​ഗമായി യുസിസി പോർട്ടലും സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിൽ പട്ടികവർ​ഗ വിഭാ​ഗക്കാർക്ക് ഒഴികെ എല്ലാ ജനങ്ങൾക്കും യുസിസി ബാധകമാണ്. സ്വതന്ത്ര ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയ ആദ്യ സംസ്ഥാനമെന്ന നേട്ടവും ഉത്തരാഖണ്ഡ് ഇതിലൂടെ സ്വന്തമാക്കിയിട്ടുണ്ട്.

Tags: UTTARAKHANDuniform civil codePushkar Singh DhamiUCC
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies