മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നേടിയെടുവാൻ ഭാഗ്യവും ദൈവാധീനവും തുണയ്‌ക്കും. മറ്റുള്ളവരുടെ ആദരവും പ്രശംസയും നേടിയെടുക്കാനും നല്ല പേര് കേൾക്കുവാനും നല്ല കാര്യങ്ങൾ ചെയ്യുവാനും അവസരം ഉണ്ടാവും
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ജീവിത പങ്കാളിയുമായും സന്താനങ്ങളുമായും അനാവശ്യമായ കലഹങ്ങൾ പലതരത്തിലുള്ള മാനസീക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ബിസിനെസ്സിലും തൊഴിലിലും ക്ലേശങ്ങളും നഷ്ടങ്ങളുമുണ്ടാവും. ഹൃദ്രോഗം, ശിരോരോഗം എന്നിവ അലട്ടും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
ശത്രുക്കളെ കൊണ്ട് ഉപദ്രവം ഉണ്ടാവാനോ ഏതെങ്കിലും കേസ് വഴക്കുകളിൽ പരാജയപ്പെടാനോ സാധ്യത ഉണ്ട്. മനസ്സിന് എന്തെന്നില്ലാത്ത ഭാരം അനുഭവപ്പെടും. ഉദര പ്രശ്‌നം ഉണ്ടാവാൻ ഇടയുണ്ട്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
വളരെ കാലമായി ആഗ്രഹിച്ചിരുന്ന വാഹനം സ്വന്തമാക്കുവാൻ അവസരം വന്നു ചേരും. പലർക്കും പ്രേമ കാര്യങ്ങൾ പൂവണിയുകയും അതിൽ വിജയിക്കുകയും ചെയ്യും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ആരോഗ്യ വർദ്ധനവ്, പ്രിയപ്പെട്ടവരുമായി പുണ്യ തീർത്ഥ സ്ഥലങ്ങളിലോ ഉല്ലാസയാത്ര പോകാനോ അവസരം ലഭിക്കും. ഭക്ഷണ സുഖം, നിദ്രാസുഖം എന്നിവ ലഭിക്കും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
വീഴ്ചകൾ ഉണ്ടാകുവാനോ പരിക്ക് പറ്റുവാനോ സാധ്യത ഉണ്ട്. സഞ്ചാര ശീലം കൂടുകയും യാത്രയിൽ ദുരിതങ്ങൾ അനുഭവപ്പെടുകയും ചെയ്യും. ജീവിതത്തിൽ മനഃശ്ശാന്തിയും സ്വസ്ഥതയും നഷ്ടപെടുന്ന സാഹചര്യം ഉണ്ടാവും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
വൈകാരികമായ ഒട്ടനവധി സംഭവവികാസങ്ങൾ ഉണ്ടാവും. ദൂരദേശ യാത്രകൾ അനിവാര്യമായി വരും. കുടുംബത്തിൽ ആർക്കെങ്കിലും മരണമോ മരണ സമാനമായ അവസ്ഥകളോ ഉണ്ടാവും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
ശത്രുക്കളുടെ മേൽ വിജയം ലഭിക്കുന്ന കാലമാണ് . കോടതി കേസുകളിൽ വിധി അനുകൂലമാകും. എവിടെയും മാന്യതയും സ്ഥാനമാനവും ലഭിക്കും. ധന നേട്ടം, സത് സുഹൃത്തുക്കൾ എന്നിവ ഉണ്ടാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
എന്തു കാര്യങ്ങളും ചെയ്യുമ്പോഴും അലസതയും തടസ്സവും അനുഭവപ്പെടും. വിദ്യാ തടസ്സം, നിദ്ര തടസ്സം, ദ്രവ്യ നാശം, ദേഹ ദുരിതം, അഗ്നി മൂലം ദോഷാനുഭവങ്ങൾ എന്നിവ ഉണ്ടാകുവാൻ ഇടയുണ്ട്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
വിശേഷപ്പെട്ട വ്യക്തികളുമായി പരിചയപ്പെടാനും അവരോടൊപ്പം ആദരവ് നേടാനുമുള്ള അവസരം വന്നുചേരും. സന്താനഭാഗ്യം, സന്താനങ്ങളെ കൊണ്ട് ഗുണങ്ങൾ എന്നിവ ഉണ്ടാകും. അപ്രതീക്ഷിതമായ ധനലാഭം ഉണ്ടാകും. ഇന്ന് അവിട്ടം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
അനാവശ്യമായ ചെലവുകൾ വർദ്ധിക്കുന്ന അവസ്ഥ ഉണ്ടാകും. ത്വക്ക് സംബന്ധമായ അസുഖങ്ങൾ ഉള്ളവർ വിദഗ്ധമായ ചികിത്സ തേടേണ്ടത് അത്യന്താപേക്ഷിതമാണ്. ബിസിനസ് നടത്തുന്നവർക്ക് വ്യാപാരത്തിൽ വളരെയധികം പണം നഷ്ടം ഉണ്ടാകും. ഇന്ന് അവിട്ടം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൽ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
പുതിയതായി സംരംഭം തുടങ്ങിയവർക്ക് അപ്രതീക്ഷിതമായ സഹായഹസ്തം ലഭിക്കും. സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും അവരോടൊപ്പം ഇഷ്ട ഭക്ഷണം കഴിക്കുവാനുമുള്ള അവസരം വന്നുചേരും. സമൂഹത്തിലെ ഉന്നതരായ വ്യക്തികളുമായി പരിചയപ്പെടാനുള്ള സാഹചര്യം ഉണ്ടാകും
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)