മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
പ്രിയപ്പെട്ടവരുമായി ഒത്തുകൂടാനും ഇഷ്ട ഭക്ഷണം കഴിക്കുവാനും സാഹചര്യം ഉണ്ടാവും. പുണ്യ തീർത്ഥ സ്ഥലങ്ങളിലോ ഉല്ലാസയാത്ര പോകാനോ അവസരം ലഭിക്കും. ഭക്ഷണ സുഖം, നിദ്രാസുഖം എന്നിവ ലഭിക്കും
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
പുതിയ ചില ബിസിനസ്സ് കരാറുകൾ ഒപ്പ് വെയ്‌ക്കുകയും അതിൽ വിജയിക്കുകയും ചെയ്യും. ഭാര്യാഭർത്താക്കന്മാർ തമ്മിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
അന്യജനങ്ങളെ സഹായിക്കാനുള്ള താത്പര്യം ഉണ്ടാവുമെങ്കിലും അവരിൽ നിന്നും തിക്താനുഭവങ്ങൾ ഉണ്ടാവും. കുടുംബത്തിൽ ജീവിത പങ്കാളിയുമായും സന്താനങ്ങളുമായും സഹോദരങ്ങളുമായും നിസാര പ്രശ്നങ്ങൾക്ക് കലഹം ഉണ്ടാവാൻ ഇടയുണ്ട്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
അനാവശ്യമായ ദുർകൂട്ടുകൾ ഉണ്ടാവാനും ദുർപ്രവർത്തി ചെയ്യുവാനും അവസരം ഉണ്ടാവും. ശരീര ശേഷി കുറയുകയും പലതരത്തിലുള്ള രോഗാദി ദുരിതങ്ങൾ ബാധിക്കുകയും ചെയ്യും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ലോട്ടറി, നറുക്കെടുപ്പ് എന്നിവയിൽ വിജയിക്കുകയോ വിലപ്പെട്ട സമ്മാനങ്ങൾ ലഭിക്കുകയോ ചെയ്യും. യുവജനങ്ങളുടെ വിവാഹ കാര്യങ്ങളിൽ തീരുമാനമാകുകയോ പ്രേമ കാര്യങ്ങളിൽ വിജയിക്കുകയോ ചെയ്യും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ഭാര്യാഭർത്താക്കന്മാർ തമ്മിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും. ചില വിശേഷപ്പെട്ട അമൂല്യ വസ്തുക്കൾ കൈവശം വന്നുചേരും. അപ്രതീക്ഷിതമായ ധനനേട്ടം ആഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ് എന്നിവ ഉണ്ടാവും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ജീവിതപങ്കാളിക്ക് സംശയരോഗം കൂടുകയും അത് പിന്നീട് വിവാഹ മോചനം വരെ എത്തുവാൻ കാരണമാകും. ബന്ധുജനങ്ങളുമായും സുഹൃത്തുക്കളുമായും കലഹം ഉണ്ടാവാൻ ഇടയുണ്ട്
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
അലർജി, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ, ചുമ എന്നിവ ഉള്ളവർ ജാഗ്രത പാലിക്കേണ്ട കാലമാണ്. ഭക്ഷണകാര്യങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധ ഏൽക്കേണ്ട അവസ്ഥയുണ്ടാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
സർവ്വ സുഖാനുഭവങ്ങൾ, വ്യവഹാര വിജയം, ശത്രുനാശം എന്നിവ ഉണ്ടാകും. അപ്രതീക്ഷിതമായി സ്ഥാനമാനങ്ങൾ ലഭിക്കുവാൻ ഇടനൽകും. സത്സുഹൃത്തുക്കൾ ഉണ്ടാവുകയും അവരിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാവുകയും ചെയ്യും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
മാതാവിന് മാതൃ ബന്ധുക്കൾക്കോ കഷ്ടതയും അരിഷ്ടതയും ഉണ്ടാകാം. ഭൂമി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. തൊഴിൽ വിജയം ഉണ്ടാകുമെങ്കിലും ഇടയ്‌ക്കിടെ തൊഴിൽ ക്ലേശങ്ങളും വരുമാനക്കുറവും അനുഭവപ്പെടും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
തൊഴിൽ വിജയം, വിശിഷ്ട വ്യക്തികളാൽ ആദരിക്കപ്പെടാനുള്ള യോഗം, ജീവിത സുഖഭോഗങ്ങൾ യഥാവിധം ലഭിക്കുക, ധനധാന്യ വർദ്ധനവ്, അധികാര പ്രാപ്തിയുള്ള തൊഴിലുകൾ ലഭിക്കുവാനുള്ള അവസരം എന്നിവ ഉണ്ടാകും. ഇന്ന് ചതയം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
അനാവശ്യമായ കൂട്ടുകൾ ദുർപ്രവർത്തികൾ ചെയ്യുവാനുള്ള അവസരം ഉണ്ടാകും. അനാവശ്യ ചെലവുകൾ, ദ്രവ്യ നാശം എന്നിവ സംഭവിക്കുവാൻ സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)