കോഴിക്കോട്: ഒൻപത് വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർക്ക് 20 വർഷം കഠിന തടവും 91,000 രൂപ പിഴയും. കൊടുവള്ളി വാവാട് പാലക്കുന്നുമ്മൽ അബ്ദുൽ നാസറിനെയാണ് കോഴിക്കോട് അതിവേഗ പോക്‌സോ കോടതി ജഡ്ജ് സിഎസ് അമ്പിളി ശിക്ഷിച്ചത്.
സ്കൂളിൽ പോകാൻ ഏർപ്പാടാക്കിയ ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് കുട്ടിയെ പലതവണയായി ലൈംഗികമായി പീഡിപ്പിച്ചത്. പിഴ സംഖ്യയിൽ നിന്ന് 50,000 രൂപ കുട്ടിക്ക് കൊടുക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും രണ്ടര മാസവും അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.















