പൂനെയിലും മോശം ഫോം തുടർന്ന് മലയാളി താരം സഞ്ജു സാംസൺ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രണ്ടോവറിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. ഒരു റൺസെടുത്ത സഞ്ജു വീണ്ടും ഷോർട്ട് ബോൾ കെണിയിൽ വീണ് പുറത്തായി. മൂന്ന് പന്തിൽ ഒരു റൺസായിരുന്നു സമ്പാദ്യം. ഇത്തവണ മഹ്മൂദിനായിരുന്നു വിക്കറ്റ്. തൊട്ടുപിന്നാലെയെത്തിയ തിലകും സമാനമായി പുറത്തായി. നേരിട്ട ആദ്യ പന്തിൽ തന്നെയാണ് താരം വിക്കറ്റ് സമ്മാനിച്ചത്.
നാല് പന്ത് നേരിട്ട ക്യാപ്റ്റൻ സൂര്യകുമാറും വീണ്ടും നിരാശപ്പെടുത്തി. സ്കോർ ബോർഡിൽ അനക്കമുണ്ടാക്കാതെയാണ് താരം പുറത്തായത്. 15 റൺസുമായി അഭിഷേക് ശർമയും അഞ്ചു റൺസുമായി റിങ്കു സിംഗുമാണ് ക്രീസിൽ. നാലോവറിൽ 27/3 എന്ന നിലയിലാണ് ഇന്ത്യ.
ഇതുവരെ 35 റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചത്. മൂന്ന് മത്സരങ്ങളിലും ആർച്ചറുടെ അതിവേഗ ഷോട്ട് ബോളുകൾക്ക് മുന്നിൽ ബാറ്റ് വച്ച് കീഴടങ്ങിയ സഞ്ജു മഹാരാഷ്ട്രയിലും അതേ തെറ്റ് ആവർത്തിക്കുകയായിരുന്നു.ഇതുവരെ അഞ്ചോവറിലധികം സഞ്ജുവിന് ക്രീസിൽ തുടരനായിട്ടില്ല.