മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
തൊഴിൽ വിജയം ഉണ്ടാകും എന്നാൽ വരവിൽ കവിഞ്ഞ ചെലവുണ്ടാകും. അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം ധനനാശം സംഭവിക്കുവാൻ സാധ്യത ഉണ്ട്. ചിലർക്ക് കീർത്തി ഉണ്ടാവും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ഭക്ഷണം സുഖകരമായിരിക്കുകയും കുടുംബത്ത് മംഗളകരമായ കർമ്മങ്ങൾ നടക്കുകയും ചെയ്യും. തൊഴിൽ വിജയം, ഉന്നത സ്ഥാനപ്രാപ്തി, വാഹന ഭാഗ്യം എന്നിവ ഉണ്ടാകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
സർക്കാർ ജോലിക്ക് പരിശ്രമിക്കുന്നവർക്ക് അർഹമായ തൊഴിലവസരങ്ങൾ ലഭിക്കും. സർക്കാർ ആനുകൂല്യങ്ങൾ അപേക്ഷിച്ചിരിക്കുന്നവർക്ക് അത് ലഭിക്കും. ബിസിനസിൽ പുരോഗതി, വ്യവഹാരങ്ങളിൽ വിജയം എന്നിവ ഉണ്ടാകും
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കുടുംബ സമേതം വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം ലഭിക്കും. ആമാശയസംബന്ധമായ പ്രശ്നങ്ങളുള്ളവർക്ക് രോഗം മൂർച്ഛിക്കുവാൻ സാധ്യതയുള്ള സമയമാകയാൽ ഉപേക്ഷകൂടാതെ മരുന്നുകൾ സേവിക്കുക.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
പുതിയ വീട് ലഭിക്കുവാനോ നവീന ഗൃഹോപകരണങ്ങൾ ലഭിക്കുവാനോ ഇടയുണ്ട്. രോഗങ്ങൾക്ക് ശാന്തി ലഭിക്കുമെങ്കിലും ചിലർക്ക് ഉദര പ്രശ്നം ഉണ്ടാകുവാൻ ഇടയുണ്ട്.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
വളരെക്കാലമായി ആഗ്രഹിച്ചിരുന്ന വാഹനം സ്വന്തമാക്കുവാൻ സാധിക്കും. തൊഴിലിടങ്ങളിൽ മേലധികാരിയുടെയും സഹപ്രവർത്തരുടേയും ആദരവ് നേടുവാൻ സാധിക്കും. ബന്ധങ്ങളുടെ ആഴം മനസ്സിലാക്കുവാനുള്ള അവസരം ലഭിക്കും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ജോലിയിൽ ഉയർച്ച ഉണ്ടാകുവാനും സാമ്പത്തികമായി ഉണ്ടായിരുന്ന വിഷമതകൾ മാറുകയും ചെയ്യും. പുതിയ ചില പ്രവർത്തനങ്ങൾ ലക്ഷ്യ പ്രാപ്തിയിൽ എത്തിക്കുവാൻ സാധിക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
സത്സന്താനം ലഭിക്കുവാൻ യോഗമുണ്ടെങ്കിലും ചിലർക്ക് സന്താന തടസ്സമോ ദുഃഖമോ ഉണ്ടാകുവാൻ ഇടയുണ്ട്. പുതിയ വസ്ത്രമോ ആഭരണമോ ലഭിക്കും. അന്യദേശവാസമോ തൊഴിലിൽ സ്ഥാന മാറ്റമോ ഉണ്ടാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ധനപരമായി പുരോഗതി ഉണ്ടാവും. മാതാവിനോ ബന്ധുക്കൾക്കോ രോഗാദിദുരിതം ഉണ്ടാകുവാൻ ഇടയുണ്ട്. പുതിയ വീട് ലഭിക്കുവാൻ ഇടയുണ്ട്. പുതിയ തൊഴിൽ ലഭിക്കുവാൻ ഇടയുണ്ട്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
അപ്രതീക്ഷിതമായി സഹോദര സ്ഥാനത്തുള്ളവരിൽ നിന്നും സഹായ സഹകരണങ്ങൾ ഉണ്ടാവും. പുതിയ ആഭരണമോ അലങ്കാര വസ്തുക്കളോ പുതു വസ്ത്രമോ സമ്മാനമായി ലഭിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
പുതിയ ഒരു ആത്മബന്ധം ഉടലെടുക്കും. കുടുംബത്തിൽ പൊതുവിൽ സമാധാന അന്തരീക്ഷം ഉണ്ടാകും. പദ്ധതി ആസൂത്രണങ്ങളിൽ വിജയിച്ചതിനാൽ അധികൃതരുടെ പ്രീതി നേടും. കോടതി വ്യവഹാരങ്ങളിൽ വിജയം ഉണ്ടാകാൻ സാധ്യത.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
വളരെക്കാലമായി ഉള്ള രോഗങ്ങൾക്ക് ശമനം ഉണ്ടാകാൻ സാധ്യതയുണ്ട്. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങുവാൻ അവസരം വന്നു ചേർന്നേക്കും. തൊഴിൽ വിജയം, ധനലാഭം, സൽസുഹൃത്തുക്കളുടെ സാമീപ്യം ഒക്കെയും വന്നു ചേരും. ഇന്ന് ഉത്രട്ടാതി നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)