12 വർഷത്തിന് ശേഷം രഞ്ജി കളിക്കാനെത്തിയ വിരാട് കോലിയെ റെയിൽവേസ് താരം ഹിമാന്‍ഷു സംഗ്വാനെന്ന പേസറാണ് പുറത്താക്കിയത്. വെറിതെ പുറത്താക്കിയതല്ല, താരത്തിന്റെ ഇൻസ്വിംഗറിൽ വിരാടിന്റെ കുറ്റി തെറിക്കുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവിൽ കോലിക്ക് നേടാനായത് ആറ് റൺസ് മാത്രമായിരുന്നു.
വിക്കറ്റ് ലഭിച്ചതോടെ ഹിമാൻഷു അത് ആഘോഷിക്കുകയും ചെയ്തു. വിരാടിന്റെ പുറത്താക്കിയ താരമെന്ന നിലയിൽ ഒറ്റദിവസം കൊണ്ട് ഹിമാൻഷു ട്രെൻഡിംഗിലുമായി. എന്നാൽ പിന്നീട് ഇത് അധിക്ഷേപത്തിനും തെറി വിളിക്കും വഴിമാറി. ഹിമാൻഷുവിന്റെ കുടുംബത്തിനെതിരെയും കോലി ആരാധകരുടെ അധിക്ഷേപമുണ്ടായി.
വിക്കറ്റ് ആഘോഷം കോലി ആരാധകർക്ക് ദഹിച്ചില്ലെന്നതാണ് യാഥാർത്ഥ്യം. സഹികെട്ടതോടെ മാപ്പപേക്ഷയുമായി ഹിമാൻഷു രംഗത്തുവന്നു. വിരാട് കോലി ഗുരുതുല്യനാണെന്നും അദ്ദേഹത്തിന്റെ വിക്കറ്റ് നേടിയത് അഭിമാനമാണെന്നും അദ്ദേഹം രാജ്യത്തെ യുവതാരങ്ങളുടെ പ്രചോദനമാണെന്നും ഹിമാൻഷു പറഞ്ഞു. എനിക്കും കുടുംബത്തിനുമെതിരെ വിദ്വേഷം പുലര്‍ത്തരുതെന്നും ഹിമാന്‍ഷു അഭ്യർത്ഥിച്ചു.
Himanshu Sangwan respects Virat Kohli like any other aspiring cricketer in this country. I know it is difficult to digest for people with low IQs who were doing their best to make Viratians against him, but it’s true. 😊 #ViratRanjiComeback pic.twitter.com/3Meq90upFV
— Prathamesh Avachare (@onlyprathamesh) February 1, 2025
“>
Thankyou Himanshu Sangwan for saving the internet! We are proud of you!👌🏻 #ViratKohli𓃵 #ViratKohli pic.twitter.com/dDuRvuJN59
— Rahul Joshi (@rahulljoshiii) January 31, 2025















