മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ ധനനേട്ടം ഉണ്ടാകുമെങ്കിലും ആലോചന ഇല്ലാത്ത പ്രവർത്തികൾ മൂലം ചില ധനനഷ്ടവും ഉണ്ടാകുവാൻ ഇടയുണ്ട്. അപ്രതീക്ഷിതമായി ശ്രേഷ്ഠരായ വ്യക്തികളെ പരിചയപ്പെടുവാനുള്ള സാഹചര്യം ഉണ്ടാവും. സത്സുഹൃത്തുക്കൾ, നല്ല ജീവിത പങ്കാളിയെ ലഭിക്കുക, ഇഷ്ടഭക്ഷണ സമൃദ്ധി, പുതുവസ്ത്രം, ആഭരണം എന്നിവ ലഭിക്കും. പുതിയ ബിസിനസ്സ് അല്ലെങ്കിൽ പുതിയ തൊഴിൽ മേഖലയിൽ അവസരം ലഭിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. വാരം അവസാനം ചിലർക്ക് കാര്യതടസ്സം ഉണ്ടാകുവാൻ ഇടയുണ്ട്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
പുതിയ പ്രവർത്തനങ്ങൾ തുടങ്ങി വെയ്‌ക്കുകയും അത് വിജയത്തിൽ എത്തിക്കുവാൻ സാധിക്കുകയും ചെയ്യും. പുതിയ വീട് വെയ്‌ക്കുകയോ ഉള്ളത് പുതുക്കി പണിയുകയോ ചെയ്യും. ശാരീരികവും മാനസികവും സാമ്പത്തികവുമായ കാര്യങ്ങളിൽ നീക്കുപോക്ക് ഉണ്ടാവും. തൊഴിൽ ഇടങ്ങളിൽ മേലധികാരിയുടെയും സഹപ്രവർത്തരുടേയും സഹകരണം ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മത്തിൽ മുഖ്യപങ്ക് ലഭിക്കും. വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കണ്ടുമുട്ടുവാൻ ഇടവരും. ചിലരുടെ മാതാവിന് ക്ലേശകരമായ അവസ്ഥ ഉണ്ടാവും. ലോട്ടറി, നറുക്കെടുപ്പ് തുടങ്ങിയവയിൽ വിജയിക്കും. എങ്കിലും ശനീശ്വരൻ പരീക്ഷിക്കുന്ന കണ്ടകശ്ശനിയുടെ കാലമായതിനാൽ മറ്റുള്ളവരോടുള്ള പെരുമാറ്റത്തിൽ വിനയവും സത്യസന്ധതയും പാലിക്കുക.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
കുടുംബ സൗഖ്യ൦, തൊഴിൽ വിജയം, സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്കു പ്രമോഷൻ എന്നിവ പ്രതീക്ഷിക്കാം. സാമ്പത്തികമായി പുരോഗമനം ഉണ്ടാവും. കീർത്തി, ശത്രുഹാനി, ബന്ധുജനസമാഗമം എന്നിവ സംഭവിക്കും. ചില ആടയാഭരണ വസ്തുക്കൾ സമ്മാനമായി ലഭിക്കും. കലാകാരൻമാർക്ക് പേരും പ്രശസ്‌തിയും ഉണ്ടാവും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുവാൻ ഇടയുണ്ട്. വളരെക്കാലമായി പിണങ്ങിയിരുന്ന ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കണ്ടുമുട്ടുവാനും അവരുമായുള്ള പ്രശ്നങ്ങൾ രമ്യതയിൽ പരിഹരികുവാനും സാധിക്കും. ഭാര്യാ ഭർത്താക്കൻമ്മാർ തമ്മിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും. വാരം അവസാനം ചില ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിക്ക് കാരണമാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
വാരത്തിന്റെ തുടക്കത്തിൽ മാനസികവും ശാരീരികവും സാമ്പത്തികവുമായി ചില വെല്ലുവിളികൾ നേരിടുമെങ്കിലും അതിനെയെല്ലാം അതിജീവിക്കുവാൻ സാധിക്കും. സർക്കാർ സംബന്ധമായ പണമിടപാടുകൾ ഉള്ളവർ ഓർമ്മപ്പിശകുമൂലം വീഴ്ച വരുത്തുകയും തന്മൂലം ഭീമമായ പിഴവ് അടക്കേണ്ട സാഹചര്യം വന്നുചേരാനും സാധ്യതയുള്ള കാലമാണ്, ജാഗ്രത പാലിക്കുക. സംസാരത്തിൽ മിതത്വo പാലിച്ചില്ലെങ്കിൽ പല ബന്ധങ്ങളും നഷ്ടപ്പെടുവാൻ ഇടവരും. വാരം മധ്യത്തോടെ പുതിയ സാമ്പത്തിക സ്രോതസ്സുകൾ തുറന്നു വരും. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് കീർത്തിയും അധികാര പ്രാപ്തിയും ലഭിക്കും. സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്ക് പ്രമോഷൻ ലഭിക്കും. കുടുംബത്തിൽ പ്രധാനപ്പെട്ട ആഘോഷ വേളകളിൽ മുഖ്യ പങ്ക് വഹിക്കും. ദാമ്പത്യത്തിൽ ഉണ്ടായിരുന്ന വിള്ളലുകൾ മാറ്റുവാൻ സാധിക്കും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)