ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
വാരത്തിന്റെ തുടക്കത്തിൽ ശരീര ശോഷണം ഉണ്ടാകുവാനോ മനഃ ശാന്തി കുറയുവാനോ ഇടവരുമെങ്കിലും അതിനെയെല്ലാം ഉൾകൊള്ളുവാനുള്ള ധൈര്യം ലഭിക്കും. പല അവസരങ്ങളിലും ക്ഷമ പരീക്ഷിക്കപ്പെടും. ഉദര സംബന്ധമായി പ്രശ്നങ്ങൾ ഉള്ളവർ ജാഗ്രത പാലിക്കുക. വാരം മധ്യം കഴിയുമ്പോൾ അപ്രതീഷിതമായ ധനലാഭമോ ഭൂമി ലാഭമോ പ്രതീക്ഷിക്കാം. അലങ്കാര-ആഡംബര വസ്തുക്കളുടെ ബിസിനസ്സ് നടത്തുന്നവർക്ക് ലാഭങ്ങൾ ഉണ്ടാവുന്ന സമയമാണ്. വളരെക്കാലമായി അസുഖം ഉണ്ടായിരുന്നവർക്ക് അതെല്ലാം മാറി ജീവിതത്തിൽ തിരിച്ചു വരുന്ന കാലമാണ്. പുതിയ വാഹനം, വീട് എന്നിവ വന്നു ചേരും. പ്രേമ കാര്യങ്ങളിൽ പുരോഗതി ഉണ്ടാവുകയും ഇഷ്ട പങ്കാളിയെ സ്വന്തമാകുവാനും സാധിക്കും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. നല്ല ജീവിത പങ്കാളിയെ ലഭിക്കുവാൻ ഭാഗ്യം ഉണ്ടാകുമെങ്കിലും പലപ്പോഴും തടസ്സങ്ങൾ അനുഭവപ്പെടും. ശുക്രൻ ജാതകത്തിൽ ബലവാനാണോ എന്ന് നല്ല ഒരു ജ്യോതിഷിയെ വേണ്ട പരിഹാരങ്ങൾ ചെയ്താൽ നല്ല ജീവിത പങ്കാളിയെ ലഭിക്കുവാൻ യോഗമുണ്ടാകും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങുകയോ പഴയ വാഹനം പുതുക്കി പണിയുകയോ ചെയ്യും. ബിസിനസ്സിൽ ഇരിക്കുന്നവർക്ക് സാമ്പത്തിക പുരോഗതി ദൃശ്യമാകും. വാരം മധ്യത്തോടു കൂടി അന്യ സ്ത്രീകളെ കൊണ്ട് ദോഷാനുഭവങ്ങൾ ഉണ്ടാകുവാനോ മാനഹാനിക്ക് പാത്രമാകുകയോ ചെയ്യും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
അപ്രതീക്ഷിതമായി ശതുക്കളുടെ അധഃപതനം കാണുവാൻ ഇടവരും. കോടതി കേസുകളിൽ അനുകൂലമായ വിധി ഉണ്ടാവും എങ്കിലും ജാതകത്തിൽ രാഹുവിന്റെ സ്ഥാനം അനുസരിച് പരിഹാര കർമ്മം അനുഷ്ഠിച്ചാൽ ജീവിതത്തിൽ വളരെ അധികം വിജയം സമ്മാനിക്കും. കുടുംബത്തിൽ അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാവും. ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ലാഭത്തിൽ ആയിത്തീരുന്ന സ്ഥിതി വിശേഷം ഉണ്ടാവും. ഭാഗ്യാനുഭവങ്ങൾ ജീവിതത്തിന്റെ ഗതി മാറ്റും. സ്ത്രീകളുമായി അടുത്ത് ഇടപഴകുവാൻ അവസരം ലഭിക്കുകയും അവരുമായി വിശേഷപ്പെട്ട സ്ഥലങ്ങളിൽ സഞ്ചരിക്കുവാൻ സാധിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കും. അന്യ ജനങ്ങാളാൽ അറിയപ്പെടുവാനോ എവിടെയും മാന്യത ലഭിക്കുവാനോ ഇടവരും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
വാരത്തിന്റെ തുടക്കത്തിൽ സന്താനങ്ങൾ മൂലം ക്ലേശമോ സന്താനങ്ങൾക്കു ശ്രമിക്കുന്നവർക്കു നിരാശയോ ഉണ്ടാകുമെങ്കിലും ശുഭ പ്രതീക്ഷയ്‌ക്ക് ഉള്ള വക ഉണ്ടാവും. ജാതകത്തിൽ വ്യാഴത്തിന്റെ സ്ഥിതി അനുസരിച്ചു പരിഹാര കർമ്മങ്ങൾ അനുഷ്ഠിച്ചാൽ മതിയാകും. വാരം മധ്യത്തിൽ ജീവിത പങ്കാളിയുമായി പിണങ്ങിയിരുന്നവർക്ക് അതെല്ലാം മാറി വീണ്ടും ഒന്നിക്കുവാനുള്ള തീരുമാനത്തിൽ എത്തി ചേരും. ഗുരു ജനപ്രീതി ലഭിക്കുകയും കീർത്തി, ധന ലാഭം എന്നിവ ഉണ്ടാകുകയും ചെയ്യും. വിദ്യാർത്ഥികളിൽ പരീക്ഷയിൽ ഉന്നത വിജയം ലഭിക്കുവാൻ ഇടവരും. ബന്ധു ജനങ്ങൾ, സത് സുഹൃത്തുക്കൾ, സന്താനങ്ങൾ, അന്യ ജനങ്ങൾ എന്നിവരിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാവും
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)