ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
വാരം തുടക്കത്തിൽ കുടുംബപരമായി ചില അസ്വസ്ഥകൾ ഉണ്ടാകുമെങ്കിലും ദൈവാധീനത്താൽ അതിനെയെല്ലാം മറികടക്കുവാൻ സാധിക്കും. വാരത്തിന്റെ മധ്യത്തിൽ ശത്രുക്കൾ ആയവർ മിത്രങ്ങൾ ആകുവാൻ ശ്രമിക്കുകയും അവരുടെ മേൽ വിജയം ലഭിക്കുകയും ചെയ്യും. സ്വന്തമായി കൃഷി – പക്ഷി -മൃഗാദികളുടെ ബിസിനസ്സ് നടത്തുന്നവർക്ക് ധനനേട്ടം ഉണ്ടാവും. തൊഴിൽ വിജയം, വിവാഹ ലാഭം, ഭക്ഷണ സുഖം, വാഹന ഭാഗ്യം എന്നിവ ഉണ്ടാകും. തൊഴിൽ ഇടങ്ങളിൽ മനസിന് തൃപ്തി തരുന്ന അനുഭവങ്ങൾ ഉണ്ടാവും. ചിലർക്ക് അധികാര പ്രാപ്തിയുള്ള തൊഴിൽ ലഭിക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
സത്സന്താന ഭാഗ്യം ലഭിക്കുവാൻ യോഗമുള്ള കാലമാണ്. ശത്രുക്കളുടെ മേൽ വിജയമുണ്ടാകും. വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും അവരോടൊപ്പം ഇഷ്ട ഭക്ഷണം കഴിക്കുവാനും ഇടവരും. തൊഴിൽരഹിതർക്ക് അർഹമായ തൊഴിൽ ലഭിക്കുവാനും മേലധികാരിയുടെ പ്രീതി നേടി സ്ഥാനമാനങ്ങൾ ലഭിക്കുവാനും ഇടവരും. വ്യവഹാര വിജയം ഉണ്ടാകുകയും സാമ്പത്തികമായി ഉണ്ടായിരുന്ന അനിശ്ചിതാവസ്ഥ മാറുകയും ചെയ്യും. ചിലർക്ക് ആത്മാഭിമാനം ഉയരുന്ന തരത്തിൽ അധികാര പ്രാപ്തിയുള്ള തൊഴിൽ ലഭിക്കും. വാരം അവസാനം മനഃസുഖക്കുറവ് അനുഭവപ്പെടുമെങ്കിലും എല്ലാത്തിനെയും അതി ജീവിക്കാനുള്ള ഉൾക്കരുത്ത് ലഭിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
ഈ വാരം ഗുണ ദോഷ സമ്മിശ്രമായിരിക്കും. തൊഴിൽ വിജയം, കുടുംബ സൗഖ്യം, അന്യ ജനങ്ങളാൽ ആദരിക്കപ്പെടുവാനുള്ള അവസരം, കൃഷിയിൽ നിന്നും ഗുണാനുഭവങ്ങൾ, ധനലാഭം എന്നിവ ഉണ്ടാകും. എന്നാൽ ചിലർക്ക് എല്ലാ കാര്യത്തിലും ഏറ്റക്കുറച്ചിലോ തടസ്സമോ അനുഭവപ്പെടും. കലാകാരൻമ്മാർക്ക് അവാർഡുകളോ സമ്മാനങ്ങളോ ലഭിക്കും. ശത്രുക്കളുടെ മേൽ വിജയം ലഭിക്കുവാനോ അവരുമായി സന്ധി ചെയ്യുവാനുള്ള അവസരമോ ലഭിക്കും. പുതിയ ചില സ്നേഹ ബന്ധങ്ങൾ ഉടലെടുക്കും. സർക്കാരിൽ നിന്നോ ഉന്നത ജനങ്ങളിൽ നിന്നോ ഗുണാനുഭവങ്ങൾ ഉണ്ടാവും. വാരം അവസാനം പ്രിയപ്പെട്ടവർക്ക് രോഗാദിദുരിതം ഉണ്ടാകുവാൻ ഇടയുണ്ട്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
വിവാഹ പ്രായമായ യുവതീയുവാക്കൾക്ക് മനസ്സിന് ഇണങ്ങിയ ജീവിത പങ്കാളിയെ സ്വന്തമാക്കുവാൻ അവസരം ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങളിൽ കുടുംബ സമേതം പങ്കെടുക്കുവാൻ സാധിക്കും. ശത്രുനാശം, വ്യവഹാര വിജയം, ധന നേട്ടം, സർവ്വ സുഖാനുഭവങ്ങൾ, വിദ്യാപുരോഗതി, എന്നിവ ഉണ്ടാകും. സമൂഹത്തിലെ ഉന്നതരായ ജനങ്ങളുമായി കൂടി കാഴ്‌ച്ച നടത്തുവാൻ അവസരം ലഭിക്കും. കലാകാരൻമ്മാർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യുന്നവർക്ക് പദവിയിൽ ഉയർച്ച ഉണ്ടാവും. എന്നാൽ ചിലർക്ക് ബുധൻ അനിഷ്ട സ്ഥാനത് നിന്നാൽ ശത്രുഭയവും അപവാദവും അന്യരുടെ കഠിന വാക്കുകൾ കേൾക്കേണ്ട അവസ്ഥ വരും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)