ചെന്നൈ: ചെന്നൈയിൽ ഗോൾപോസ്റ്റ് മറിഞ്ഞുവീണ് മലയാളിയായ ഏഴുവയസുകാരൻ മരിച്ചു. തിരുവല്ല സ്വദേശികളായ രാജേഷ് പണിക്കരുടെയും ശ്രീലക്ഷ്മിയുടെയും മകൻ ആദ്വിക് ആണ് മരിച്ചത്. ചെന്നൈയിലെ ആവഡിയിലെ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
ആവഡിയിലെ വ്യോമസേനാ ജീവനക്കാരനാണ് ആദ്വിക്കിന്റെ അച്ഛൻ. വ്യോമസേനയുടെ സ്റ്റാഫ് ക്വർട്ടേഴ്‌സിൽ വച്ചാണ് അപകടമുണ്ടായത്. ക്വർട്ടേഴ്‌സിൽ കളിക്കുന്നതിനിടെ കല്ലിൽ ചാരിനിർത്തിയിരുന്ന ഗോൾ പോസ്റ്റ് ആദ്വിക്കിന്റെ തലയിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.















