മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ഇന്ന് ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ ഉണ്ടാവും. ധനനേട്ടം, സ്ത്രീസുഖം എന്നിവ ലഭിക്കുമെങ്കിലും ചിലർക്ക് കാര്യതടസ്സം, തസ്‌ക്കരഭയം എന്നിവ ഉണ്ടാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ഭാഗ്യയോഗം, ലോട്ടറി, ചിട്ടി എന്നിവയ്‌ക്ക് യോഗമുണ്ടാകും. സത്സുഹൃത്തുക്കൾ മൂലം ഗുണാനുഭവങ്ങൾ, ബന്ധു ജനസമാഗമം, മനഃ സന്തോഷം എന്നിവ ഉണ്ടാകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
ബിസിനസ്സിൽ പുരോഗതി ദൃശ്യമാകും. സുതാര്യമായ അവതരണ ശൈലിയിൽ സർവ്വരുയുടെയും പ്രശംസ പിടിച്ചുപറ്റും. അപവാദ പ്രചാരണങ്ങൾ നിഷ്ഫലമാകും. കുടുംബത്തിൽ സമാധാന അന്തരീക്ഷവും കുടുംബസൗഖ്യവും ഉണ്ടാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ധനനേട്ടം ഉണ്ടാകുമെങ്കിലും ചിലർക്ക് അശ്രദ്ധ മൂലം ഏതെങ്കിലും രേഖകളിൽ ഒപ്പിടുമ്പോൾ വളരെ അധികം ജാഗ്രത പാലിച്ചില്ലെങ്കിൽ സാമ്പത്തിക നഷ്ടം ഉണ്ടാകുവാൻ ഇടയുണ്ട്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ഭൂമി, സമ്പത്ത് എന്നിവ വർദ്ധിക്കും. ചിലർക്ക് ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിനോ അകൽച്ചയ്‌ക്കോ കാരണമാകുന്ന സംഭവങ്ങൾ ഉണ്ടാകുവാൻ ഇടയുണ്ട്. ശരീര ശോഷണം അനുഭവപ്പെടും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുവാൻ ഇടവരും. വിദേശത്ത് പോകുവാനുള്ള ആഗ്രഹം സഫലീകരിക്കും. നിദ്രാസുഖം, ഭക്ഷണ സുഖം, നല്ല ജീവിത പങ്കാളിയെ ലഭിക്കുക എന്നിവ അനുഭവത്തിൽ വരും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ശത്രുക്കളുടെ മേൽ വിജയം ലഭിക്കും. കോടതി കേസുകളിൽ അനുകൂലമായ വിധി നേടി എടുക്കുവാൻ സാധിക്കും. ഇഷ്ടജനങ്ങളോടൊപ്പം ഭക്ഷണം കഴിക്കുവാൻ അവസരം ലഭിക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
ഗുരു ജനങ്ങളെ കണ്ടുമുട്ടുവാനോ അവരുടെ അനുഗ്രഹം ലഭിക്കുവാനോ ഇടവരും. ഗർഭാശയ സംബന്ധമായ അസുഖം ഉള്ളവർ കൃത്യ സമയത്ത് മരുന്ന് കഴിക്കുവാൻ ശ്രമിക്കുക.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ശരീര സുഖക്കുറവ് അനുഭവപ്പെടുമെങ്കിലും മദ്ധ്യാഹ്നത്തോടെ ആശ്വാസം ലഭിക്കും. മാർക്കറ്റിങ്, അഭിഭാഷകർ എന്നിവർക്ക് കരിയറിൽ തിളങ്ങുവാൻ സാധിക്കും
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
ശത്രുക്കൾ ആയിരുന്നവർ പിണക്കങ്ങൾ മാറി മിത്രങ്ങൾ ആകുവാൻ നിങ്ങളുടെ വേണ്ടപ്പെട്ടവരുമായി സംസാരിക്കുവാൻ സാധ്യത ഉണ്ട്. തൊഴിൽ വിജയം, ധനലാഭം, വ്യവഹാര വിജയം എന്നിവ ഉണ്ടാകും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ധനപരമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ മാറും. തൊഴിൽ സ്ഥലങ്ങളിൽ വിചാരിക്കാത്ത പ്രശ്നങ്ങൾ രൂക്ഷമാകുകയും അതിനെത്തുടർന്ന് ഉണ്ടായേക്കാവുന്ന ചർച്ചകൾക്ക് പൂർണ്ണത കൈവരാത്ത അവസ്ഥ നേരിട്ടേക്കാം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
കുടുംബസമേതം മംഗള കർമ്മങ്ങളിൽ പങ്കെടുക്കാൻ യോഗം കാണുന്നു. പുതിയകരാർ ജോലികളിൽ ഒപ്പു വയ്‌ക്കുവാൻ അവസരം ചേരും. ആടയാഭരണയലങ്കാര വസ്തുക്കളുടെ വർദ്ധനവ് ഉണ്ടായേക്കാം. ഇന്ന് രേവതി നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)