കോഴിക്കോട്: രാമനാട്ടുകരയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ഫ്ലൈഓവർ ജംഗ്ഷന് സമീപത്ത് ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് എത്തി പരിശോധന നടത്തിവരികയാണ്. സംഭവത്തിൽ കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
യുവാവിന്റെ തലയിൽ കല്ലിട്ട് ഇടിച്ച പാടുകൾ കണ്ടെത്തിയിട്ടുണ്ട്. രാസലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം. സ്ഥലത്ത് നിന്ന് നിരവധി മദ്യകുപ്പികളും കണ്ടെടുത്തിട്ടുണ്ട്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
രാത്രി കാലങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ പല ആളുകളും ഇവിടേക്ക് വരാറുണ്ടെന്നും നാടോടികൾ ഭക്ഷണം വയ്‌ക്കുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു.















