നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 04 ചൊവ്വാഴ്ച ; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 04 ചൊവ്വാഴ്ച ; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

1200 മകരം 22 ചന്ദ്രരാശിഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2025, 06:00 am IST
FacebookTwitterWhatsAppTelegram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ഭക്ഷണ സുഖം ഉണ്ടാകും. നിനച്ചിരിക്കാത്ത സമ്മാനങ്ങൾ ലഭിക്കാൻ സാധ്യത ഉണ്ട്. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. സാമ്പത്തിക കാര്യങ്ങളിൽ ഉണ്ടായിരുന്ന അനിശ്ചിതത്വം മാറി സാമ്പത്തിക ലാഭം ഉണ്ടാകും. ഇന്ന് അശ്വതി നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

വരവ് ചിലവുകൾ തുല്യമായി അനുഭവപ്പെടും. അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം പേരുദോഷം ഉണ്ടാകുവാൻ ഇടയുണ്ട്. ചിലർക്ക് പുതിയ ചില വരുമാന മാർഗം ഉണ്ടാവും.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

അലങ്കാരവസ്തുക്കളുടെ വർദ്ധനവ്, കുടുംബ ബന്ധുജനപ്രീതി, വീട്ടിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക, മനസന്തോഷം എന്നിവ ലഭിക്കും. ഏതെങ്കിലും പ്രണയ ബന്ധത്തിൽ ഏർപ്പെടുവാൻ സാധ്യത കാണുന്നുണ്ട് .

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, ഭാര്യാഭർത്തൃസന്താന ഐക്യം, ധനനേട്ടം എന്നിവ ഉണ്ടാകും. കുടുംബത്തിൽ വേണ്ടപ്പെട്ടവർക്കോ തനിക്കോ വിവാഹം നടക്കുവാൻ ഇടയുണ്ട്.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

വളരെക്കാലമായി കാണാതിരുന്ന ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും അവരോടൊപ്പം ഭക്ഷണം കഴിക്കുവാനും അവസരം ലഭിക്കും. ചിലർക്ക് മനഃ ശാന്തി കുറയും. രോഗാദി ദുരിതങ്ങൾ അലട്ടുവാനോ ശരീര സുഖക്കുറവ് അനുഭവപ്പെടുകയോ ചെയ്യും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

തൊഴിലിടങ്ങളിൽ മേലധികാരിയുടെയും സഹപ്രവർത്തകരുടെയും പ്രീതി ലഭിക്കുകയും സ്ഥാനക്കയറ്റവും ഉണ്ടാകും. അമിതമായ ആത്മവിശ്വാസം പലതരത്തിലുള്ള സാമ്പത്തിക മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുവാൻ ഇടയാക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

മേലധികാരിയുടെ പ്രീതി ലഭിക്കുകയും പദവിയിൽ ഉയർച്ച ലഭിക്കുവാനും ഇടയുണ്ടാകും. കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കും. ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ ഉണ്ടാവും. സമ്മാനങ്ങളും പാരിതോഷികങ്ങളും ലഭിക്കുവാൻ ഇടയുണ്ട്. സന്താനഭാഗ്യം, മനസന്തോഷം, പ്രശസ്തി, ഉന്നത സ്ഥാനപ്രാപ്തി എന്നിവ ഉണ്ടാകും. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാകും.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

കുടുംബസൗഖ്യം, ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ എന്നിവ ഉണ്ടാകും. ഉറക്കക്കുറവ് അനുഭവപ്പെടും. കുടുംബം വിട്ട് മാറിനിൽക്കേണ്ട അവസ്ഥ സംജാതമാകും. ഉദരരോഗം വരുവാൻ സാധ്യതയുണ്ട്.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

അപ്രതീക്ഷിതമായ സാമ്പത്തിക വരുമാനമോ ലാഭമോ തേടിയെത്താം. ബന്ധുജനങ്ങളുമായി കൂടുതൽ അടുക്കാനും സന്തോഷകരമായ സമയം പങ്കിടാനും സാധിക്കും. അനാവശ്യ ആശങ്ക ഉടലെടുക്കും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

സ്ത്രീകളുമായി അടുത്ത് ഇടപഴകാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ശത്രുഹാനി, രോഗശാന്തി, സാമ്പത്തിക ഉന്നതി എന്നിവ ലഭിക്കും. പ്രിയപ്പെട്ടവരുമായി ഒരുമിച്ച് ഭക്ഷണം കഴിക്കാനുമുള്ള അവസരങ്ങൾ ലഭിക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുവാനും ബന്ധുക്കളോടൊപ്പം പങ്ക് ചേരുവാനും അവസരം ലഭിക്കും. ദാമ്പത്യ ഐക്യം, ധനനേട്ടം, ഭക്ഷണ സുഖം, മനഃസന്തോഷം എന്നിവ ലഭിക്കും.

ജയറാണി ഈ വി.

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: Jayarani E.VDaily Prediction
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies