മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ദമ്പതികൾ ഐക്യവും ദാമ്പത്യത്തിൽ സമാധാനവും ഉണ്ടാകും. എവിടെയും മാന്യത, മനസുഖം ഒക്കെയും അനുഭവപ്പെടും. സമൂഹത്തിലെ ഉന്നതരുമായി സൗഹൃദബന്ധത്തിൽ ഏർപ്പെടും. ഉന്നത സ്ഥാനലഭ്ദ്ധിയും ധനലാഭവും പ്രതീക്ഷിക്കാം. ഇന്ന് ഭരണി നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
വിദേശത്ത് പോകുവാൻ വേണ്ടി ശ്രമിക്കുന്നവർക്ക് ആഗ്രഹ സാഫല്യമുണ്ടാവും. ഭാര്യാഭർത്താക്കന്മാർ തമ്മിൽ പരസ്പരം അകൽച്ച അനുഭവപ്പെടും. ആരോഗ്യ സുഖക്കുറവ് അനുഭവപ്പെടും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
തൊഴിൽ വിജയം, ഉന്നതസ്ഥാനപ്രാപ്തി, ധനലാഭം, സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾ, ശരീരസുഖം, ദാമ്പത്യ ഐക്യം, മനസുഖം എന്നിവ ഉണ്ടാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ദാമ്പത്യ ഐക്യം, വാഹന ഭാഗ്യം, ഭക്ഷണ സുഖം എന്നിവ ഉണ്ടാകും. അന്യ ജനങ്ങളാൽ അറിയപെടുവാനും സമ്മാനങ്ങളോ അവാർഡുകളോ ലഭിക്കുവാനും ഇടയാകും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
സാഹിത്യകാരന്മാർക്ക് തങ്ങളുടെ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള അവസരം ലഭിക്കും. കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായവ്യത്യാസമോ കലഹമോ ഉണ്ടാകും. ഉദര രോഗമുള്ളവർ ജാഗ്രത പാലിക്കുക.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
കർമ്മ സംബന്ധമായി വളരെയധികം പുരോഗതി ലഭിക്കുവാൻ സാധ്യതയുണ്ട്. രോഗാദി ദുരിതങ്ങൾ അലട്ടുവാനോ ശരീര സുഖക്കുറവ് അനുഭവപ്പെടുകയോ ചെയ്യും. ഭക്ഷ്യ വിഷബാധ ഏൽക്കുവാൻ സാധ്യതയുണ്ട്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
പ്രേമ കാര്യങ്ങൾ പൂവണിയുക, വാഹന ഭാഗ്യം എന്നിവ ലഭിക്കും. ഭാഗ്യാനുഭവങ്ങൾ, സമ്മാനങ്ങൾ, കാര്യാപ്രാപ്തി എന്നിവ ഉണ്ടാകും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങളിൽ മുഖ്യ പങ്ക് വഹിക്കുവാൻ അവസരം ലഭിക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
സന്താനങ്ങളെക്കൊണ്ട് വളരെയധികം അഭിമാനം തോന്നുന്ന നിമിഷങ്ങൾ സംജാതമാകും. രോഗശാന്തി, നിദ്രാസുഖം, കീർത്തി, സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി എന്നിവ ദൃശ്യമാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
വ്യവഹാരങ്ങളിൽ വിജയം ലഭിക്കും. ആരോഗ്യവർദ്ധനവ്, ധനലാഭം, മനസന്തോഷം, ജോലിയിൽ സ്ഥാനക്കയറ്റം എന്നിവ ഉണ്ടാകും. ഭാര്യാഭർത്തൃസന്താന കലഹം ഉണ്ടാവും. അനാവശ്യ കാര്യങ്ങളിൽ ഇടപെട്ട് അപമാനം നേരിടേണ്ടി വരും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
വിവാഹ കാര്യങ്ങളിൽ തീരുമാനമാകുകയും വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം കഴിക്കുവാൻ തീരുമാനിക്കുകയും ചെയ്യും. ജീവിത പങ്കാളിയുമായും സുഹൃത്തുക്കളുമായും വിദേശത്തു ടൂർ പോകാനുള്ള അവസരം ലഭിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുവാനും ബന്ധുക്കളോടൊപ്പം പങ്ക് ചേരുവാനും അവസരം ലഭിക്കും. ദാമ്പത്യ ഐക്യം, ധനനേട്ടം, ഭക്ഷണ സുഖം, മനഃസന്തോഷം എന്നിവ ലഭിക്കും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
പുതിയ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കാനും അംഗീകാരം നേടാനും അവസരങ്ങൾ ലഭിക്കും. ഇഷ്ടജനങ്ങളുമായി ഇടപഴകുവാനുള്ള അവസരം ലഭിക്കും. കല മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും അവാർഡും ലഭിക്കും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)